കൊച്ചി ബിനാലെയില്‍ വ്യാപാരചരിത്ര സെമിനാര്‍
കൊച്ചി: വ്യാപാര ചരിത്രത്തെക്കുറിച്ചറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ? കൊച്ചി മുസ്സിരിസ് ബിനാലെ അതിനായി അവസരം ഒരുക്കികഴിഞ്ഞു. ബിനാലെയില്‍ വ്യാപാര ചരിത്ര സെമിനാര്‍ ആരംഭിച്ചു. ആസ്പിന്‍വാള്‍ ഹൗസിലെ അംബ്രല്ലാ പവലിയനില്‍ ഒരു ദിവസം നീളുന്ന സെമിനാറാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പതിനൊന്നിന് ആര്‍ട്ടിസ്റ്റ് റാഫേല്‍ ലൊസാനോ ഹെമ്മറിന്റെ ലെറ്റ്സ് ടോക്കും സംഘടിപ്പിക്കുന്നുണ്ട്.
മുസ്സിരിസുമായി ബന്ധപ്പെട്ടു നടക്കുന്ന പര്യവേക്ഷണങ്ങളെപ്പറ്റിയുള്ള സെമിനാറില്‍ ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ദ്ധര്‍ സംസാരിക്കും. കപ്പലോട്ടക്കാലത്തെ പൈതൃകത്തെപ്പറ്റിയും ചൈനയുടെ വ്യാപാരസാമ്രാജ്യം മലബാര്‍ തീരങ്ങളില്‍ വ്യാപിച്ച ചരിത്രത്തെപ്പറ്റിയുള്ള അവതരണവും സെമിനാറില്‍ ഉണ്ടാകും.

ദി ഏര്‍ലി കോണ്ടാക്ട്സ്, ദി ബര്‍ത്ത് ഓഫ് നാവിഗേഷന്‍ ആന്‍ഡ് ദി മലബാര്‍ കോസ്റ്റ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി മുസ്സിരിസ് ബിനാലെയും കൊല്‍ക്കത്തയിലെ ഇന്‍ഡ്യന്‍ മ്യൂസിയവും, ഹൂഗ്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ദെ ചന്ദര്നഗറും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ജനുവരി പതിനൊന്നിന് നടക്കുന്ന ലെറ്റ്സ് ടോക്കില്‍ ആന്റിമോണ്യുമെന്റ്സ് ആന്‍ഡ് സബ്സ്കള്പ്ചേഴ്സ് എന്ന വിഷയത്തിലാണ് മെക്സിക്കന്‍ ആര്‍ട്ടിസ്റ്റായ ലൊസാനോ ഹെമ്മര്‍ സംസാരിക്കുക. അദ്ദേഹത്തിന്റെ പാന്‍ ആന്തം എന്ന കലാസൃഷ്ടി ഡേവിഡ് ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications