കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ബിനാലെയില്‍ വ്യാപാരചരിത്ര സെമിനാര്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: വ്യാപാര ചരിത്രത്തെക്കുറിച്ചറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ? കൊച്ചി മുസ്സിരിസ് ബിനാലെ അതിനായി അവസരം ഒരുക്കികഴിഞ്ഞു. ബിനാലെയില്‍ വ്യാപാര ചരിത്ര സെമിനാര്‍ ആരംഭിച്ചു. ആസ്പിന്‍വാള്‍ ഹൗസിലെ അംബ്രല്ലാ പവലിയനില്‍ ഒരു ദിവസം നീളുന്ന സെമിനാറാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പതിനൊന്നിന് ആര്‍ട്ടിസ്റ്റ് റാഫേല്‍ ലൊസാനോ ഹെമ്മറിന്റെ ലെറ്റ്‌സ് ടോക്കും സംഘടിപ്പിക്കുന്നുണ്ട്.

മുസ്സിരിസുമായി ബന്ധപ്പെട്ടു നടക്കുന്ന പര്യവേക്ഷണങ്ങളെപ്പറ്റിയുള്ള സെമിനാറില്‍ ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ദ്ധര്‍ സംസാരിക്കും. കപ്പലോട്ടക്കാലത്തെ പൈതൃകത്തെപ്പറ്റിയും ചൈനയുടെ വ്യാപാരസാമ്രാജ്യം മലബാര്‍ തീരങ്ങളില്‍ വ്യാപിച്ച ചരിത്രത്തെപ്പറ്റിയുള്ള അവതരണവും സെമിനാറില്‍ ഉണ്ടാകും.

kmb2014logo

ദി ഏര്‍ലി കോണ്ടാക്ട്‌സ്, ദി ബര്‍ത്ത് ഓഫ് നാവിഗേഷന്‍ ആന്‍ഡ് ദി മലബാര്‍ കോസ്റ്റ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി മുസ്സിരിസ് ബിനാലെയും കൊല്‍ക്കത്തയിലെ ഇന്‍ഡ്യന്‍ മ്യൂസിയവും, ഹൂഗ്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ദെ ചന്ദര്‍നഗറും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ജനുവരി പതിനൊന്നിന് നടക്കുന്ന ലെറ്റ്‌സ് ടോക്കില്‍ ആന്റിമോണ്യുമെന്റ്‌സ് ആന്‍ഡ് സബ്‌സ്‌കള്‍പ്‌ചേഴ്‌സ് എന്ന വിഷയത്തിലാണ് മെക്‌സിക്കന്‍ ആര്‍ട്ടിസ്റ്റായ ലൊസാനോ ഹെമ്മര്‍ സംസാരിക്കുക. അദ്ദേഹത്തിന്റെ പാന്‍ ആന്‍തം എന്ന കലാസൃഷ്ടി ഡേവിഡ് ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

English summary
Trading history seminar started in kochi muziris biennale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X