വനിതാ സംവരണത്തിന്‍റെ കാലിക രാഷ്ട്രീയം;വനിതാ സെമിനാര്‍
വടകര: കുറ്റ്യാടിയില്‍ 18 മുതല്‍ 21 വരെ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള, വനിതാ സെമിനാര്‍ വടകര ടൌണ്‍ ഹാളില്‍ മുന്‍ എം.എല്‍.എയും മഹിളാ സംഘം സംസ്ഥാന ജോ.സിക്രട്ടറിയുമായ ഡോ.ആര്‍.ലതാദേവി ഉദ്ഘാടനം ചെയ്തു.പി.പി.വിമല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

'വനിതാ സംവരണത്തിന്‍റെ കാലിക രാഷ്ട്രീയം' എന്ന വിഷയം അവതരിപ്പിച്ച് കേരള മഹിളാ സംഘം സംസ്ഥാന സിക്രട്ടരി അഡ്വ.പി.വസന്തം സംസാരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സിക്രട്ടരി അഡ്വ.പി.സതീദേവി,പയ്യോളി നഗരസഭാധ്യക്ഷ പി.കുല്‍സു ടീച്ചര്‍, അഡ്വ.ലതികാ ശ്രീനിവാസന്‍, വടകര നഗരസഭാംഗം എ.പ്രേമകുമാരി,സി.പി.ഐ ജില്ലാ അസി.സിക്രട്ടരി എം.നാരായണന്‍, ജില്ലാ കൌണ്‍സില്‍ അംഗം സോമന്‍ മുതുവന, മഹിളാ സംഘം ജില്ലാ സിക്രട്ടരി
എലിസബത്ത്,സി.പി.ഐ മണ്ഡലം സിക്രട്ടരി ആര്‍.സത്യന്‍, വടകര നഗരസഭാ
ഉപാധ്യക്ഷ പി.ഗീത എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications