കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: സെമിനാര്‍

Google Oneindia Malayalam News

കോഴിക്കോട്: പൊതുവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങള്‍ക്കിയിലുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഓര്‍മ്മപ്പെടുത്തി വിദ്യാഭ്യാസ വികസന സെമിനാര്‍. എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ബീച്ചില്‍ നടക്കുന്ന കോഴിക്കോട് ഫെസ്റ്റിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

തെരുവോരങ്ങളിലും നാം ശ്വസിക്കുന്ന വായുവിലുമടക്കം പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കടന്നു വന്നിരിക്കുകയാണ്. വിദ്യാഭ്യാസം, ആരാധന, മണ്ണ്, സമ്പത്ത് എന്നിവയുടെ വികേന്ദ്രീകരണത്തിലൂടെയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തടക്കം മാറ്റമുണ്ടായത്. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ആദ്യത്തെ തൊഴിലാളി സമരമുണ്ടായത്.

edu

ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതുവിദ്യാലയങ്ങളെ ഉന്നതമായ അക്കാദമിക് നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആധുനികതയും അക്കാദമിക് മികവും ഒത്തുചേരുന്ന പഠനത്തിലൂടെ എല്ലാ കുട്ടികളെയും അവരുടെ 100 ശതമാനത്തിലേക്കുയര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആചാരങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും മനുഷ്യ നന്മയാണ് മതങ്ങളുടെ മൂല്യബോധമെന്ന അറിവാണ് പൊതു വിദ്യാലയങ്ങള്‍ പകരുന്നത്. കലാകാരന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും അധ്യാപകരും മാധ്യമ പ്രവര്‍ത്തകരും തുടങ്ങി കേരളത്തില്‍ പ്രശസ്തരായവര്‍ മുഴുവന്‍ പൊതുവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നേടിയവരാണ്.

ഇന്നത്തെ രക്ഷിതാക്കളുടെ ചിന്താഗതി മാറിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്നിടത്താണ് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതെന്ന മിഥ്യാധാരണക്ക് പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ മാറ്റമുണ്ടായി. കച്ചവട സംസ്‌കാരം വിദ്യാഭ്യാസ മേഖലയില്‍ വന്നതോടെയാണ് ഈ രംഗത്ത് മൂല്യച്യുതിയുണ്ടായത്. ഓരോ ക്ലാസിലും പഠിക്കേണ്ടത് അതാത് ക്ലാസുകളില്‍ പഠിച്ചിറങ്ങുന്ന തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കാണ് പൊതു വിദ്യാലയങ്ങള്‍ മാറുന്നത്.

വിദ്യാലയങ്ങളില്‍ മാതൃഭാഷ ഇല്ലാതാക്കി മറ്റ് ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത തെറ്റാണ്. മാതൃഭാഷയിലൂടെയുള്ള സംസ്‌കാരം കുട്ടികള്‍ക്ക് മറ്റ് ഭാഷകളില്‍നിന്ന് ലഭിക്കില്ല. ഏതെങ്കിലും ഒരു ഭാഷ പോലയല്ല മാതൃഭാഷ. നാം ജനിച്ചത് മുതല്‍ കേള്‍ക്കുന്നതും നമ്മുടെ സ്വത്വം, ചരിത്രം, പ്രാര്‍ഥന, ഓര്‍മ എന്നിവയുടെയൊക്കെ സംഭരണവുമാണത്. ഭാഷക്ക് പദാര്‍ത്ഥവും ഭാവാര്‍ത്ഥവും ഉണ്ട്. പദാര്‍ഥം മാത്രമേ അന്യഭാഷകളില്‍നിന്ന് നമുക്ക് ലഭിക്കൂ. ഭാവാര്‍ത്ഥവും കൂടി മാതൃഭാഷയില്‍നിന്ന് ലഭിക്കും.

പൊതുവിദ്യാഭ്യാസം ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ഇതിനായി എല്ലാ പൊതുവിദ്യാലയങ്ങളിലും സാങ്കേതിക ബോധന ശാസ്ത്രം (ഡിജിറ്റല്‍ പെഡഗോഗി) നടപ്പാക്കികൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അതിവേഗം മാറികൊണ്ടിരിക്കുന്ന കാലത്ത് അധ്യാപനം എത് ഭാരിച്ച ഉത്തരവാദിത്വമാണ്. കാഴ്ചകളുടെ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍ക്ക് ഇതിനനുസൃതമായ ഭൗതിക സാഹചര്യങ്ങളാണ് പഠനത്തിന് ആവശ്യം. ഹൈസ്‌കൂള്‍ തലത്തില്‍ ഇത്തരത്തില്‍ സാങ്കേതിക ബോധനശാസ്ത്രം നടപ്പാക്കി കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ പ്രൈമറി തലത്തിലാണ് പദ്ധതി നടപ്പാക്കുക. വികസിത രാജ്യങ്ങള്‍ പോലും അസൂയപ്പെടുന്ന തരത്തില്‍ ഓരോ ക്ലാസ് മുറിയും ഓരോ വിഷയങ്ങള്‍ക്കുള്ള പഠന മുറികളാകുന്നവിധം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ് പൊതുവിദ്യാലയങ്ങളെും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഡി.ഡി.ഇ ഇ കെ സുരേഷ്‌കുമാര്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം ജയകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ കെ അബ്ദുല്‍ഹക്കീം, വി വസീഫ്, കുണ്ടുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഡോ. പി സുരേഷ് എിവര്‍ സംസാരിച്ചു.

English summary
Seminar on public education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X