Get Updates
Get notified of breaking news, exclusive insights, and must-see stories!

അണിചേരാം, പ്രവര്‍ത്തിക്കാം; സേനാപതി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ ചികിത്സാ സഹായ പദ്ധതി യാഥാര്‍ത്ഥ്യത്തില്‍

രാജാക്കാട്: ദുരിതബാധിതര്‍ക്ക് സ്വാന്തനമേകുന്നതിനായി ഇടുക്കി ജില്ലയിലെ പ്രധാന പഞ്ചായത്തുകളിലൊന്നായ സേനാപതി ഗ്രാമപഞ്ചായത്ത് നടത്തു ദുരിതാശ്വാസ ചികിത്സ ധനസഹായനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹറിന്‍ മിനിസ്ട്രി ഓഫ് ഹൗസിംഗ് ടെക്‌നിക്കല്‍ അഡൈ്വസര്‍ സജി മര്‍ക്കോസ് നിര്‍വ്വഹിച്ചു. പഞ്ചായത്തിനു കീഴില്‍ വരുന്ന നിര്‍ദ്ധനരും നിരാലംബരും മാരകമായ രോഗങ്ങളാല്‍ കഷ്ടത അനുഭവിച്ചു വരുതുമായ മുഴുവന്‍ ആളുകള്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ മഹത്തായ പദ്ധതി നടപ്പിലാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സധന സഹായനിധി ആരംഭിച്ചത്്.മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ സേവനം ലഭിക്കുന്നത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന്് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെയും അപ്രതീക്ഷിത അപകടങ്ങളെ തുടര്‍ന്ന് അവശത അനുഭവിക്കുവര്‍ക്കും പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

pics

അര്‍ഹതപ്പെട്ടവര്‍ക്ക് സേനാപതി ഗ്രാമപഞ്ചായത്തില്‍ നേരിട്ടെത്തി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.അപേക്ഷയില്‍ ഗുണഭോക്താവിന്റെ അവശത സംബന്ധിച്ചുള്ള വിശദീകരണം, അതാതു പഞ്ചായത്ത് വാര്‍ഡ് പ്രതിനിധികളുടെ സാക്ഷ്യപ്പെടുത്തലുകള്‍, മേല്‍വിലാസം എന്നിവ കൃത്യമായി ഉള്‍ക്കൊള്ളിച്ചിരിക്കണം. ഇത്തരത്തില്‍ ലഭിക്കു അപേക്ഷകളില്‍ നിന്നും ഒരു വ്യക്തി അല്ലെങ്കില്‍ കുടുംബത്തിന് അനുവദിക്കുന്ന തുക ദുരിതത്തിന്റെയും രോഗത്തിന്റെയും വ്യാപ്തിയനുസരിച്ചാണ് പഞ്ചായത്ത് നല്‍കുക. 13 ഗുണഭോക്താക്കള്‍ക്കാണ് ഉദ്ഘാടന ദിവസം ചികിത്സ സഹായം വിതരണം ചെയ്തത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+