കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം; ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ വീണ്ടും ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ കാസര്‍കോടു നിന്നും കാണാതായ മലയാളികളുടെ ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശമെത്തി. ഡോക്ടര്‍ ഹിജാസിന്റെ ഭാര്യ റുഹൈല പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. അഷ്ഫാക്ക് എന്നയാളാണ് ഹിജാസിന്റെ സഹോദരിയുടെ ഫോണിലേക്ക് സന്ദേശമയച്ചിരിക്കുന്നത്.

സമൂഹ മാധ്യമമായ ടെലഗ്രാം വഴിയാണ് സന്ദേശം വന്നിരിക്കുന്നത്. ബന്ധുക്കള്‍ സന്ദേശം എന്‍ഐഎയ്ക്ക് കൈമാറി. കാസര്‍കോടുനിന്നും പാലക്കാട്ടു നിന്നും ആളുകളെ കാണാതായത് സംബന്ധിച്ച കേസുകളുടെ അന്വേഷണം നേരത്തെ എന്‍ഐഎ ഏറ്റെടുത്തിരുന്നു.

കാണാതായത്

കാണാതായത്

ജുലായ് മാസത്തില്‍ കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് 21 പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

സന്ദേശം

സന്ദേശം

കാണാതായവരില്‍ ചിലര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയതായി കേരളത്തിലെ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു.

വീണ്ടും

വീണ്ടും

കാര്‍കോട് ജില്ലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ 17 പേരെ കാണാതായി രണ്ട് മാസത്തിന് ശേഷമാണ് ബന്ധുക്കള്‍ക്ക് സന്ദേശം ലഭിക്കുന്നത്. നേരത്തേയും കാണാതായവര്‍ ടെലഗ്രാം വഴി ബന്ധുക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു.

കണ്ടെത്താനായില്ല

കണ്ടെത്താനായില്ല

കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ അഫ്ഗാനിസ്ഥാനിലോ ഇറാനിലോ എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇരു രാജ്യങ്ങളും ഇന്ത്യയെ അറിയിച്ചു.

അറിയില്ല

അറിയില്ല

മലയാളികള്‍ അഫ്ഗാനിസ്ഥാന്‍ വഴി ഇറാനിലേക്ക് പോയതായാണ് നേരത്തെ ഉണ്ടായിരുന്ന വിവരം. ഇവരുടെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇന്ത്യ തേടിയിരുന്നത്. എന്നാല്‍ ഒരു വിവരവുമില്ലെന്നാണ് ബന്ധപ്പെട്ട രാജ്യങ്ങളുടെ മറുപടി.

English summary
Send message from missing person to relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X