കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ ലോക്ക് ഡൗൺ... അവർ പറയട്ടേ, എഴുതട്ടേ, കാണിക്കട്ടേ; ഞങ്ങൾ പ്രസിദ്ധീകരിക്കാം... ഉടൻ അയക്കൂ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് 24 ന് ആയിരുന്നു. ഏപ്രില്‍ 21 ന് ലോക്ക് ഡൗണ്‍ അവസാനിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ എന്ന് തീരും എന്നത് സംബന്ധിച്ച് ഇപ്പോള്‍ ചില സംശയങ്ങള്‍ ഉണ്ട്.

ഈ ലോക്ക് ഡൗണ്‍ കാലം ഏറ്റവും അധികം ബാധിക്കുക കുട്ടികളെ ആയിരിക്കും. പരീക്ഷകള്‍ ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ക്ക് അവധിക്കാലം ശരിക്കും ആസ്വദിക്കാന്‍ പറ്റുന്നില്ല. വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങിയിരുന്ന് എങ്ങനെ അവധിക്കാലം ആസ്വദിക്കാനാണ് എന്നാണ് കുട്ടികളുടെ ചോദ്യം.

Kids

ഇനി പറയുന്നത് രക്ഷിതാക്കളോടാണ്. നിങ്ങളുടെ കുട്ടികള്‍ എന്താണ് ഈ ലോക്ക് ഡൗണിനെ കുറിച്ചും കൊറോണയെ കുറിച്ചും എല്ലാം ചിന്തിക്കുന്നത് എന്നത് 'വണ്‍ഇന്ത്യയെ' കൂടി അറിയിക്കൂ. നിങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോകളോ, കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളോ അവര്‍ എഴുതുന്ന ലേഖനങ്ങളോ കത്തുകളോ പ്ലക്കാര്‍ഡുകളോ... എന്തുമാകട്ടെ. അത് ഞങ്ങള്‍ പ്രസിദ്ധീകരിക്കാം. [email protected] എന്ന വിലാസത്തിലേക്കാണ് ഇമെയില്‍ അയക്കേണ്ടത്.

അയക്കുന്ന ആളുടെ പേര്, കുട്ടിയുടെ പേരും വയസ്സും, അയക്കുന്ന ആളും കുട്ടിയും തമ്മിലുള്ള ബന്ധം, സ്ഥലം, സംസ്ഥാനം എന്നിവ കൂടി ഇമെയിലില്‍ ചേര്‍ക്കേണ്ടതാണ്. കുട്ടികളുടെ ചിന്തകളും ക്രിയാത്മകതയും ലോകം അറിയട്ടേ. അവരുടെ കുറുമ്പുകളും സന്തോഷങ്ങളും ലോകം കാണട്ടേ. ലോക്ക് ഡൗണില്‍ പെട്ടുപോയി എന്ന് കരുതുന്നവര്‍ക്ക് ഒരു ആശ്വാസമാകട്ടെ. ഉടന്‍ തന്നെ ഞങ്ങള്‍ക്ക് ഇമെയില്‍ അയക്കൂ.

English summary
Send your Kids' pics, thoughts, writings on Lock Down/Covid-19, Oneindia will publish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X