• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വടകരയിൽ മുതിർന്ന പൗരന്മാർക്ക് പകൽ പരിചരണ കേന്ദ്രം മടിത്തട്ട് ഒരുങ്ങുന്നു

  • By Sreejith Kk

വടകര:ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫൗണ്ടേഷനും,കാരക്കാട് ഫൗണ്ടേഷനും,ആത്മ വിദ്യാസംഘവും സംയുക്തമായി ആരംഭിക്കുന്ന മുതിർന്ന പൗരന്മാർക്കുള്ള പകൽ പരിപാലന കേന്ദ്രം ഈ മാസം 11ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെകെ ശൈലജ നാടിന് സമർപ്പിക്കുമെന്ന് യുഎൽ ഫൗണ്ടേഷൻ ഡയറക്‌ടർ ഡോ എംകെ ജയരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാദാപുരം റോഡിൽ ആരംഭിക്കുന്ന പരിപാലന കേന്ദ്രത്തിന് മലയാളത്തിലെ പ്രിയ സാഹിത്യകാരൻ എം മുകുന്ദനാണ് മടിത്തട്ട് എന്ന നാമധേയം നൽകിയത്.

രാജ്യസഭാ തിരഞ്ഞെടുപ്പ്; മൂന്നാം അങ്കത്തിന് രാജീവ് ചന്ദ്രശേഖര്‍, രാഹുല്‍ ഗാന്ധിയെ വെട്ടി സിദ്ധരാമയ്യ

മുതിർന്ന പൗരന്മാർക്ക് മാനസികവും,ശാരീരികവും വൈകാരികവുമായ ആരോഗ്യ സുസ്ഥിതി ഉറപ്പ് നൽകുന്ന സേവനങ്ങൾ ലഭ്യമാകുന്ന ഒരു മാതൃക സ്ഥാപനം സമൂഹത്തിൽ രൂപപെടുത്തിയെടുക്കുക എന്നതാണ് മടിത്തട്ടിന്റെ ലക്‌ഷ്യം.ഒരു വർഷം മുൻപ് ഒഞ്ചിയം,ചോറോട് പഞ്ചായത്തുകളിലെ ഏഴ് വാർഡുകളിൽ വയോ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക പശ്ചാത്തലം വിലയിരുത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റുമായി സഹകരിച്ച് ശാസ്ത്രീയ സർവ്വേ നടത്തി മടിത്തട്ടിൽ ഇപ്പോൾ 31 മുതിർന്ന

പൗരന്മാരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

നാദാപുരം റോഡിൽ ഉൽഘാടനത്തിന് തയ്യാറെടുക്കുന്ന മടിത്തട്ട് കെട്ടിടം

വയോജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വൈദ്യ ശാസ്ത്ര ശുശ്രൂഷയും,മരുന്നും,നഴ്‌സിംഗ് പരിചരണവും,ഫിസിയോ തെറാപ്പി,ഒക്യുപേഷൻ തെറാപ്പി,കൗൺസിലിംഗ്,വിനോദ ഉപാധികൾ,പോഷകാഹാരം,ലൈബ്രറി തുടങ്ങിയവ സൗജന്യമായി വയോജനങ്ങൾക്ക് ലഭ്യമാകുന്ന വിധം ഏറ്റവും മെച്ചപ്പെട്ട പശ്ചാത്തല സംവിധാനങ്ങൾ ഉറപ്പ് വരുത്താൻ

കഴിഞ്ഞതായും,ആയിരം മുതിർന്ന പൗരന്മാർക്ക് കൂടി ആരോഗ്യപരവും ഗുണപരവുമായ സേവനം പരോക്ഷമായി ഉറപ്പു വരുത്താനും സംവിധാനം ഏർപ്പെടുത്തും.

രാവിലെ എട്ട് മണിമുതൽ വൈകീട്ട് മൂന്ന് മണി വരെയാണ് പ്രവർത്തന സമയം.രാവിലെ 8.30 മുതൽ മുതിർന്ന പൗരന്മാരെ വീട്ടിൽ നിന്നും സ്വീകരിച്ച് തിരിച്ച് വൈകീട്ട് 4.30 ന് മുൻപായി വാഹനത്തിൽ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള സംവിധാനവും,പോഷകാഹാര വിദഗ്‌ധന്റെ നിർദ്ദേശ്ശത്തിലുള്ള ഭക്ഷണ ക്രമവും,ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശ്ശത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങളും ശാസ്ത്രീയമായി ഉൾപ്പെടുത്തിയാണ് ദൈനം ദിന ചര്യകൾ ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

മടപ്പള്ളി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി,അബ്ദുൾസമദ് സമദാനി,സികെ നാണു.എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി,ജില്ലാ കലക്റ്റർ യു.വി.ജോസ് തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ പി.വി.കുമാരൻ മാസ്റ്റർ,പി മോഹനൻ,യുഎൽസിസിഎസ്എംഡി എസ്ഷാജു,അസിസ്റ്റന്റ് സെക്രട്ടറി കെപി ഷാജു,ഡയറക്റ്റർ എം പത്മനാഭൻ,അഭിലാഷ് ശങ്കർ എന്നിവർ പങ്കെടുത്തു.

രാജ്യസഭാ തിരഞ്ഞെടുപ്പ്; മൂന്നാം അങ്കത്തിന് രാജീവ് ചന്ദ്രശേഖര്‍, രാഹുല്‍ ഗാന്ധിയെ വെട്ടി സിദ്ധരാമയ്യ

പാര്‍ട്ടികള്‍ സഖ്യത്തെ കയ്യൊഴിയുന്നു: സര്‍ക്കാര്‍ എന്തുകൊണ്ട് വിമതശബ്ദങ്ങളെ കേള്‍ക്കുന്നില്ല

English summary
senior citizen got day shelter in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X