കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറോടെ കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തകനുമായിരുന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

dfd

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായിരുന്ന ഇ എം എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. വിഭാഗീയത ശക്തമായ കാലത്ത് പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയായിരുന്നു.

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

സി പി ഐ എമ്മിലെ വിഭാഗീയതയുടെ കാലത്ത് വി എസ് അച്യുതാനന്ദനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദീര്‍ഘകാലം ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2005 ല്‍ സി പി ഐ എമ്മില്‍ നിന്ന് പുറത്താക്കി. 2015 ല്‍ സി പി ഐ എമ്മില്‍ തിരിച്ചെടുത്തു. പി. കൃഷ്ണപിള്ള, എ.കെ. ഗോപാലന്‍ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നയാളായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാര്‍ട്ടി നേതാക്കളേയും, സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയായിരുന്നു കുഞ്ഞനന്തന്‍ നിര്‍വഹിച്ചിരുന്നത്.

പ്രധാനമന്ത്രിക്ക് പുതിയ വസതി, പാര്‍ലമെന്റിലേക്കും ഓഫീസിലേക്കും തുരങ്കം, ചെലവ് 467 കോടി!പ്രധാനമന്ത്രിക്ക് പുതിയ വസതി, പാര്‍ലമെന്റിലേക്കും ഓഫീസിലേക്കും തുരങ്കം, ചെലവ് 467 കോടി!

ബാലസംഘം സ്ഥാപക സെക്രട്ടറിയായിരുന്നു. 1939 ലാണ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാകുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ എമ്മിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചു. 1958 ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തയാളാണ് കുഞ്ഞനന്തന്‍ നായര്‍.

1965 ല്‍ ബ്ലിറ്റ്‌സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Senior communist leader Berlin Kunjananthan Nair passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X