കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തളര്‍ത്താനാവാത്ത പോരാട്ടവീര്യം; 97ന്റെ നിറവില്‍ വിഎസ്, ആഘോഷങ്ങള്‍ ഒഴിവാക്കി കുടുംബം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ കമ്മ്യൂണിസ്റ്റ് 97ന്റെ നിറവില്‍. എന്നാല്‍ പ്രായം കൂടിയെന്ന ആശങ്കയൊന്നും വിഎസ് അച്യുതാനന്ദനെ അലട്ടുന്നില്ല. സഖാവ് ഇപ്പോഴും ഹാപ്പിയാണ്. പതിവു പോലെ ഇത്തവണയും പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതിഥികളെയും സുഹൃത്തുക്കളെയും ഒഴിവാക്കിയിരിക്കുകയാണ്.

vs

പ്രചാരണങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും എഴുതിതയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിന് 100 വയസ് തികയുമ്പോള്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവിന് ഇന്ന് 97 വയസ് തികയുകയാണ്.

1964ല്‍ മാര്‍ക്കിസ്റ്റ് പ്രസ്താനത്തിന് രൂപം കൊടുക്കുന്നതിന് നേതൃത്വം നല്‍കിയ 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരാളാണ് വിഎസ്. 15ാം വയസില്‍ രാഷ്ട്രീയ രംഗത്ത് സജീവമായ വിഎസിന്റെ രാഷ്ട്രീയ ജീവിതം സംഭവ ബഹുലമായിരുന്നു. വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച നേതാവ് എന്ന് വേണമെങ്കില്‍ വിഎസിനെ വിളിക്കാം. ഇതോടൊപ്പം ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ ഇത്രയേറെ ജനകീയനായ മറ്റൊരു നേതാവ് ഉണ്ടോ എന്ന കാര്യത്തില്‍ സംശയിക്കേണ്ടിവരും. അതേസമയം, വിഎസ് സ്വീകരിക്കുന്ന നിലപാടുകള്‍ എന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നത് പ്രധാന വസ്തുതയാണ്.

രാവിലെ അഞ്ചു മണിയ്ക്ക് ഉണരുന്ന വിഎസ് യോഗയും നടത്തവും മുടക്കാറില്ല. ചായയും കാപ്പിയും വര്‍ജ്യം. ഇരുപത് വര്‍ഷത്തിലേറെയായി സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബം അതിഥികളെ ഒഴിവാക്കുന്നത്. വിശ്രമ ജീവിതത്തിലേക്ക് വിഎസ് മാറുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ വിഎസിന് തുല്യം വിഎസ് മാത്രം.

Recommended Video

cmsvideo
ഷുഹൈബ് കേസിലെ പ്രതിയുടെ FB പോസ്റ്റ്, വിഎസിനും ടിപിയുടെ ഗതി വരും

English summary
Senior Communist leader VS Achuthanandan Turns 97, Family Avoided birthday celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X