സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ, മെഡിക്കല്‍ ഓഫീസര്‍: തൊഴിൽ അവസരങ്ങൾ അറിയാം
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഫീല്‍ഡ് ക്ലിനിക്കുകള്‍ നടത്തുവാന്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം ബി ബി. എസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. മാസ ശമ്പളം 57525 രൂപ. പ്രായം 40 കവിയരുത്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ ഇ മെയിലിലോ ([email protected]) നോഡല്‍ ഓഫീസര്‍, ജില്ലാ മാനസികാരോഗ്യ പരിപാടി ഇടുക്കി, ജില്ലാ ആശുപത്രി, തൊടുപുഴ, പിന്‍ കോഡ് -685585 എന്ന മേല്‍വിലാസത്തില്‍ നവംബർ മൂന്നിന് മുന്‍പ് അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.
ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്
കെ.എച്ച്.ആർ.ഡിലൂടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് B.Sc ഇലക്ട്രോണിക്സ് ആണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതം [email protected] എന്ന ഇ-മെയിലിൽ നവംബർ അഞ്ചിനകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക് (ഐ.ടി/സി.എസ്) എം.എസ്‌സി (ഐ.ടി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ നെറ്റ്‌വർക്‌സ്, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയിലെ അറിവ്, പി.എച്ച്.പി ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിലും അനുബന്ധ ഫ്രെയിം വർക്കുകളിലും കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം- കുറഞ്ഞത് 3 വർഷം (വിദ്യാഭ്യാസ യോഗ്യത നേടിയശേഷം).
അപേക്ഷകൾ, ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 10ന് മുമ്പ് [email protected], അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.
വാക്ക് ഇൻ ഇന്റർവ്യു
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നവംബർ 11ന് രാവിലെ 10ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. സർവകലാശാല ബിരുദം, പി.ജി.ഡി.സി.എ,/സി.ഒ.പി.എ;/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയാണു യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. നവംബർ 5നു വൈകിട്ട് അഞ്ചുവരെ അപേക്ഷകൾ നേരിട്ടും സ്വീകരിക്കും.












Click it and Unblock the Notifications