കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി തിരിച്ചുവന്നാല്‍ കേരളത്തിന്റെ സര്‍വനാശം; ഇപ്പോഴുള്ള മാന്യത ഒരു മാസത്തേക്കാണെന്ന് എകെ ആന്റണി

Google Oneindia Malayalam News

ദില്ലി: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി രംഗത്ത്. സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം അനുവദിച്ചുകൂടെന്ന് എകെ ആന്റണി പറഞ്ഞു. പിണറായി വിജയന്‍ തിരിച്ചുവന്നാല്‍ കേരളത്തിന്റെ സര്‍വനാശമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന മാന്യത ഒരു മാസത്തേക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേമം മണ്ഡലത്തില്‍ 6360, വട്ടിയൂര്‍ക്കാവ് 8400... വ്യാജ വോട്ട് കണക്കുമായി കോണ്‍ഗ്രസ്, അട്ടിമറി നീക്കംനേമം മണ്ഡലത്തില്‍ 6360, വട്ടിയൂര്‍ക്കാവ് 8400... വ്യാജ വോട്ട് കണക്കുമായി കോണ്‍ഗ്രസ്, അട്ടിമറി നീക്കം

pinarayi

സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി വരാന്‍ ഒത്താശ ചെയ്യുന്നവര്‍ ദുഖിക്കേണ്ടിവരും അതില്‍ യുഡിഎഫുകാര്‍ മാത്രമല്ല. കമ്മ്യൂണിസ്റ്റുകാരമുണ്ട്. ബംഗാളിലെ പോലെ ധൂര്‍ത്തും വരരുതെന്ന് അവര്‍ പറയുന്നുവെന്നും ആന്റണി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. യുഡിഎഫില്‍ ഉണര്‍വുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ക്ക് കഴിഞ്ഞു. ഡു ഓര്‍ ഡൈ എന്നതിലേക്ക് തിരഞ്ഞെടുപ്പ് മാറുന്നതായി തിരിച്ചറിഞ്ഞു.

 ചടയമംഗലത്ത് പോര് കനക്കും: സിപിഐയുടെ കുത്തക തകർക്കാൻ യുഡിഎഫ്, ഒപ്പം നിർത്താൻ, എൽഡിഎഫ്.. ത്രികോണ മത്സരം ചടയമംഗലത്ത് പോര് കനക്കും: സിപിഐയുടെ കുത്തക തകർക്കാൻ യുഡിഎഫ്, ഒപ്പം നിർത്താൻ, എൽഡിഎഫ്.. ത്രികോണ മത്സരം

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

സിപിഎം ഇപ്പോള്‍ ക്യാപ്റ്റനില്‍ ഒതുങ്ങി നില്‍ക്കുകയാണ്. പോളിറ്റ് ബ്യൂറോവും സെക്രട്ടറിയേറ്റും എല്‍ഡിഎഫുമെല്ലാം ഇപ്പോള്‍ പിണറായിയില്‍ ഒതുങ്ങിയിരിക്കുകയാണ്. യുഡിഎഫിന് കൂട്ടനേതൃത്വമാണ്. ക്യാപ്റ്റന്‍മാരില്‍ ക്യാപ്റ്റനെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അറിയാം. വേണ്ടത്ര രീതിയില്‍ വനിതകളെ പരിഗണിക്കാനായില്ല. ലതിക സുഭാഷിന്റേത് ക്ലോസ്ഡ് ചാപ്റ്റര്‍ ആണെന്നും ആന്റണി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാശിയാണ് ശബരിമല വഷളാക്കിയത്. സ്ത്രീകള്‍ എപ്രില്‍ ആറിന് പ്രതികരിക്കുമെന്നും ആന്റണി വ്യക്തമാക്കി.

ഷൊർണൂരിൽ തുടർച്ചയായ മൂന്നാം തവണയും ചെങ്കൊടി പാറിക്കാൻ സിപിഎം; പതിവ് തെറ്റിക്കാൻ ബിജെപിയും കോൺഗ്രസുംഷൊർണൂരിൽ തുടർച്ചയായ മൂന്നാം തവണയും ചെങ്കൊടി പാറിക്കാൻ സിപിഎം; പതിവ് തെറ്റിക്കാൻ ബിജെപിയും കോൺഗ്രസും

വർഗീയ ശക്‌തികളുടെ വോട്ട്‌ വേണ്ട എന്ന്‌ പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമില്ല;ആഞ്ഞടിച്ച് മുഖ്യമന്ത്രിവർഗീയ ശക്‌തികളുടെ വോട്ട്‌ വേണ്ട എന്ന്‌ പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമില്ല;ആഞ്ഞടിച്ച് മുഖ്യമന്ത്രി

നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് സര്‍വ്വേ ഫലം| Oneindia Malayalam

English summary
Senior Congress leader AK Antony criticizes Kerala Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X