Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്ററി രാഷ്ട്രീയം വിടുകയാണ്, ഇന്ന് സിപിഎം എന്നാല്‍ പിണറായി മാത്രമായി മാറിയെന്ന് എകെ ആന്റണി

തിരുവനന്തപുരം: 2022ല്‍ രാജ്യസഭ കാലാവധി കഴിയുന്നതോടെ പാര്‍ലമെന്റ് രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. 2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് സമ്പന്നമായ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരാണത്തില്‍ അത് ദൃശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ak

സാധാരണ തിരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാകുക കോണ്‍ഗ്രസിലാണ്. ഇത്തവണ സിപിഎമ്മിലും കലാപമുണ്ടായെന്നും ആന്റണി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ ആന്റണി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകകണ്ഡമായ തീരുമാനം പുറത്തുവരുമെന്നും വ്യക്തമാക്കി. ഇന്ന് സിപിഎം എന്നാല്‍ പിണറായി മാത്രമായി മാറി. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ലെന്നും ആന്റണി വ്യക്തമാക്കി.

പിണറായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കുറിച്ച് വീണ്ടുവിചാരമുണ്ടാകാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. ലതിക സുഭാഷുമായി ബന്ധപ്പെട്ട കാര്യത്തിലും ആന്റണി പ്രതികരിച്ചു. ലതിക സുഭാഷിന്റെ കാര്യത്തില്‍ സങ്കടമുണ്ടെന്ന് ആന്റണി പറഞ്ഞു. നേമം ബിജെപിയുടെ ശക്തി കേന്ദ്രമല്ലെന്നും കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് ബിജെപിയല്ല, നേമത്ത് ജയിച്ചത് രാജഗോപാലാണ്. തിരുവനന്തപുരത്തുകാര്‍ക്ക് രാജഗോപാലിനോട് സഹതാപം തോന്നിയതാണ്. കെ മുരളീധരന്‍ നേമത്ത് വിജയിച്ച് കയറുമെന്നും എകെ ആന്റണി പറഞ്ഞു.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

അതേസമയം, കഴിഞ്ഞ ദിവസം എകെ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. നെഹ്റുവിയന്‍ ആശയങ്ങളെ അടിയറ വയ്ക്കുകയാണ് ആന്റണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുടെ ആശയമായ കമ്മ്യൂണിസ്റ്റ് മുക്ത കേരളത്തിന്റെ സെയില്‍സ് മാനേജനായി ആന്റണി മാറിയിരിക്കുകയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തിയിരുന്നു.

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+