• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാര്‍ലമെന്ററി രാഷ്ട്രീയം വിടുകയാണ്, ഇന്ന് സിപിഎം എന്നാല്‍ പിണറായി മാത്രമായി മാറിയെന്ന് എകെ ആന്റണി

തിരുവനന്തപുരം: 2022ല്‍ രാജ്യസഭ കാലാവധി കഴിയുന്നതോടെ പാര്‍ലമെന്റ് രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. 2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് സമ്പന്നമായ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരാണത്തില്‍ അത് ദൃശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണിക്കുട്ടന്റെ മനസില്‍ പ്രണയം മൊട്ടിട്ടോ, സൂര്യ പോയാല്‍ മിസ് ചെയ്യും, മോഹന്‍ലാലിനോട് തുറന്നുപറഞ്ഞ് താരം

സാധാരണ തിരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാകുക കോണ്‍ഗ്രസിലാണ്. ഇത്തവണ സിപിഎമ്മിലും കലാപമുണ്ടായെന്നും ആന്റണി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ ആന്റണി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകകണ്ഡമായ തീരുമാനം പുറത്തുവരുമെന്നും വ്യക്തമാക്കി. ഇന്ന് സിപിഎം എന്നാല്‍ പിണറായി മാത്രമായി മാറി. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ലെന്നും ആന്റണി വ്യക്തമാക്കി.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ ജയിക്കുമോ?,കാസർഗോഡ് നേട്ടം ആർക്ക്?ട്വന്റിഫോര്‍ മെഗാ പ്രീപോള്‍ സര്‍വേ ഫലം

പിണറായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കുറിച്ച് വീണ്ടുവിചാരമുണ്ടാകാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. ലതിക സുഭാഷുമായി ബന്ധപ്പെട്ട കാര്യത്തിലും ആന്റണി പ്രതികരിച്ചു. ലതിക സുഭാഷിന്റെ കാര്യത്തില്‍ സങ്കടമുണ്ടെന്ന് ആന്റണി പറഞ്ഞു. നേമം ബിജെപിയുടെ ശക്തി കേന്ദ്രമല്ലെന്നും കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് ബിജെപിയല്ല, നേമത്ത് ജയിച്ചത് രാജഗോപാലാണ്. തിരുവനന്തപുരത്തുകാര്‍ക്ക് രാജഗോപാലിനോട് സഹതാപം തോന്നിയതാണ്. കെ മുരളീധരന്‍ നേമത്ത് വിജയിച്ച് കയറുമെന്നും എകെ ആന്റണി പറഞ്ഞു.

ലേറ്റായി വന്താലും... വൈകി പ്രചാരണം തുടങ്ങി നടി പ്രിയങ്ക; അരൂരില്‍ പൊരിഞ്ഞ പോര്, എന്തുകൊണ്ട് രാഷ്ട്രീയം

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

അതേസമയം, കഴിഞ്ഞ ദിവസം എകെ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. നെഹ്റുവിയന്‍ ആശയങ്ങളെ അടിയറ വയ്ക്കുകയാണ് ആന്റണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുടെ ആശയമായ കമ്മ്യൂണിസ്റ്റ് മുക്ത കേരളത്തിന്റെ സെയില്‍സ് മാനേജനായി ആന്റണി മാറിയിരിക്കുകയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തിയിരുന്നു.

സീതത്തോട്ടിലും ചിറ്റാറിലും കോണ്‍ഗ്രസ് കസറുന്നു, കോന്നിയില്‍ സിപിഎം കോട്ടയില്‍ അടൂര്‍ പ്രകാശ് ഇഫ്ക്ട്

അഴീക്കോട്ട് ഷാജി വീഴും, അട്ടിമറിയെന്ന് 24 ന്യൂസ് സര്‍വേ, കണ്ണൂരില്‍ കടന്നപ്പള്ളിയും തോല്‍ക്കും

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

cmsvideo
  ഫിറോസ് കുന്നുംപറമ്പിൽ വരില്ലേ ? ജലീലിനെ ക്ഷ വരപ്പിച്ചു ഈ കാന്താരി
  എം ജെ അക്ബർ
  Know all about
  എം ജെ അക്ബർ

  English summary
  Senior Congress Leader AK Antony says, he is leaving parliamentary politics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X