കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു

Google Oneindia Malayalam News

കൊല്ലം: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കടവൂർ ശിവദാസൻ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വാകര്യ ആശുപത്രിയിൽവെച്ച് വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് 4 മണിക്ക് കൊല്ലത്തെ വീട്ടുവളപ്പിൽ നടക്കും.

കെ കരുണാകരൻ, എകെ ആന്റണി മന്ത്രിസഭകളിലായി നാല് തവണ മന്ത്രിയായിട്ടുണ്ട് കടവൂർ ശിവദാസൻ. വൈദ്യുതി, എക്സൈസ്, വനം, ആരോഗ്യം, തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. നിയമസഭയിൽ കൊല്ലം, കുണ്ടറ മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിട്ടുള്ളത്. ആർഎസ്പിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കടവൂർ ശിവദാസൻ പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു.

 ഗോഡ്സെ പരാമർശം കത്തുന്നു; കമൽഹാസന് നേരെ ചീമുട്ടയേറ്, പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പോലീസ് ഗോഡ്സെ പരാമർശം കത്തുന്നു; കമൽഹാസന് നേരെ ചീമുട്ടയേറ്, പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പോലീസ്

kadavoor

1980ലും, 1982ലും ആർഎസ്പി സ്ഥാനാർത്ഥിയായി വിജയിച്ചു. പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം 1991, 1996, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിക്കുകയായിരുന്നു. കെ കരുണാകരന്റെ വിശ്വസ്തനും ഐ ഗ്രൂപ്പ് നേതാവുമായിരുന്നു അദ്ദേഹം.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് എന്ന ആശയം അവതരിപ്പിച്ചത് കടവൂർ ശിവദാസനായിരുന്നു. വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസൻ എന്നിവർ മക്കളാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Senior Congress leader Kadavoor Shivadasan passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X