കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

Google Oneindia Malayalam News

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതയായിരുന്നു. സംസ്കാരം വൈകിട്ട് 5.30 ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. 1982 മുതല്‍ 86 വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെന്നിത്തലയുടെ പോസ്റ്റിലേക്ക് പിണറായിയുടെ തകര്‍പ്പന്‍ ഹെഡര്‍ പറന്നിറങ്ങി; പരിഹസിച്ച് വി മുരളീധരന്‍ചെന്നിത്തലയുടെ പോസ്റ്റിലേക്ക് പിണറായിയുടെ തകര്‍പ്പന്‍ ഹെഡര്‍ പറന്നിറങ്ങി; പരിഹസിച്ച് വി മുരളീധരന്‍

കെപിസിസി വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ഐഐസിസി അംഗം തുടങ്ങിയ പദവികള്‍ വഹിച്ച എം കമലം മികച്ച സംഘാടകയും പാര്‍ട്ടിയെ സമുന്നതയായ നേതാവുമായിരുന്നു. 1946 ല്‍ കോഴിക്കോട് നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ നിന്നും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എം കമലം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1958 ല്‍ കണ്ണൂരില്‍ നടന്ന കെപിസിസി സമ്മേളനത്തില്‍ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെയാണ് എം കമലം ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധ നേടുന്നത്.

 mkamalam

ഇന്ദിരാഗാന്ധിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയെങ്കിലും 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി സമരം ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍ വാസം അനുഷ്ഠിച്ചു. പിന്നീട് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും പില്‍ക്കാലത്ത് കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി. 1977 ല്‍ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കൊറോണയിൽ വിറച്ച് ലോകം, ചൈനയിൽ മരണസംഖ്യ 170 കടന്നു, ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനകൊറോണയിൽ വിറച്ച് ലോകം, ചൈനയിൽ മരണസംഖ്യ 170 കടന്നു, ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

1980 ല്‍ കോഴിക്കോട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും പരാജയപ്പെട്ട കമലം 82 കല്‍പറ്റയില്‍ നിന്ന് വിജയിച്ച് കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി. പരേതനായ മാമ്പറ്റ സാമിക്കുട്ടിയാണ് ഭര്‍ത്താവ്. എം.യതീന്ദ്രദാസ്‌ പത്മജ ചാരുദത്തന്‍, എം. മുരളി, എം. രാജഗോപാല്‍, എം. വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

English summary
senior congress leader m kamalam pasess away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X