മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ വെച്ച് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമജീവിതത്തില്‍ ആയിരുന്നു. 1977 ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ നിയമസഭയിലെത്തുന്നത്. രാജ്യസഭാംഗമായും എംഎല്‍എ ആയും പ്രവര്‍ത്തിച്ചിരുന്നു. എകെ ആന്റണിക്ക് മുഖ്യമന്ത്രിയാകാനായി എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു ബഷീര്‍..

31 ആം വയസ്സിലാണ് രാജ്യസഭയിലെത്തുന്നത്. ചിറയന്‍കീഴ് നിന്ന് രണ്ടുതവണ ലോക്‌സഭാംഗമായി. കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ ബഷീര്‍ വഹിച്ചിരുന്നു. പരേതയായ സുഹ്‌റയാണ് ഭാര്യ. നടന്‍ പ്രേം നസീറിന്റെ സഹോദരിയാണ് സുഹ്‌റ. വിദേശത്തുള്ള മകന്‍ വന്ന ശേഷം മറ്റന്നാളായിരിക്കും സംസ്‌ക്കാരം. മൃതദ്ദേഹം ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നാളെ വൈകീട്ട് അഞ്ചിനാണ് സംസ്‌കാരം. പേരുമല മുസ്ലീം ജമാഅത്ത് ഖബറിസ്ഥാനിലാണ് സംസ്‌കാരം. കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനമുണ്ട്. നാളെ രാവിലെ വിലാപ യാത്രയായി മൃതദേഹം കെപിസിസിയിലേക്ക് കൊണ്ടുപോകും.
അതേസമയം തലേക്കുന്നില്‍ ബഷീറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും സങ്കുചിത താല്‍പര്യങ്ങള്‍ക്ക് ഉപരിയായി പൊതുതാല്‍പര്യം ഉയര്‍ത്തിപിടിക്കാനും തലേക്കുന്നില്‍ ബഷീര്‍ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications