കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധാരണമായ വികൃത കാഴ്ച; ഇടതുമുന്നണി കേരള രാഷ്ട്രീയത്തെ അപമാനിച്ചു എന്ന് സുധീരന്‍

Google Oneindia Malayalam News

കൊച്ചി: ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. അധികാര ദുര്‍മോഹത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം ജോസ് കെ മാണിയെ കാണുന്നത്. ലോക്‌സഭാ സീറ്റും പിന്നീട് രാജ്യസഭാ സീറ്റും കിട്ടാന്‍ വേണ്ടി നടന്ന കളികലളും സുധീരന്‍ സൂചിപ്പിക്കുന്നു. ഭാഗ്യാന്വേഷണത്തിന്റെ ഇത്തരം പ്രതീകങ്ങളെ ഇടതുമുന്നണി സ്വീകരിച്ചതിലൂടെ എല്‍ഡിഎഫ് കേരള രാഷ്ട്രീയത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അപമാനിച്ചിരിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

v

38 വര്‍ഷത്തെ ബന്ധമാണ് ജോസ് കെ മാണി ഇന്ന യുഡിഎഫുമായി വിഛേദിച്ചത്. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. യുഡിഎഫും കോണ്‍ഗ്രസും പിജെ ജോസഫും ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് കൂറുമാറിയത്. ഇടതുമുന്നണി നേതാക്കളുമായി അദ്ദേഹം ദീര്‍ഘനാളായി ചര്‍ച്ചയിലായിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ചും ധാരണയായി എന്നാണ് വിവരം.

കാപ്പന്‍ ചെന്നിത്തലയെ വിളിച്ചു; വെളിപ്പെടുത്തല്‍, മാണിയുടെ ആത്മാവ് പൊറുക്കില്ല, രാഷ്ട്രീയം മാറുന്നുകാപ്പന്‍ ചെന്നിത്തലയെ വിളിച്ചു; വെളിപ്പെടുത്തല്‍, മാണിയുടെ ആത്മാവ് പൊറുക്കില്ല, രാഷ്ട്രീയം മാറുന്നു

ജോസ് കെ മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. അതേസമയം, പാലാ സീറ്റ് വിവാദത്തില്‍ എന്‍സിപി ഇടതുമുന്നണി വിടുമെന്നും പ്രചാരണമുണ്ട്. ഈ സാഹചര്യത്തിലാണ് വിഎം സുധീരന്റെ പ്രതികരണം. അദ്ദേഹത്തിന്റഎ കുറിപ്പ് ഇങ്ങനെ...

ലോക്‌സഭാംഗമായിരിക്കെ രാജ്യസഭാ സീറ്റിനായി അതിരുകവിഞ്ഞ അതിമോഹവും അത്യാര്‍ത്തിയും കാണിക്കുകയും അങ്ങനെ രാജ്യസഭാംഗത്വം നേടിയവര്‍ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നത്.

രാഷ്ട്രീയ ഭാഗ്യാന്വേഷത്തിന്റെയും അധികാര ദുര്‍മോഹത്തിന്റെയും പ്രതീകങ്ങളായ ഇത്തരം അവതാരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ അതീവ വ്യഗ്രതയോടെ വെമ്പുന്ന ഇടതുനേതാക്കള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിന് തന്നെയും തീര്‍ത്താല്‍ തീരാത്ത അപമാനമാണ് വരുത്തിവെക്കുന്നത്.

ഇന്ത്യ തകരുന്നു... ലോക്ക് ഡൗണ്‍ തിരിച്ചടിയായി; മോദിയുടെ പദ്ധതികള്‍ പാളി, വന്‍ തകര്‍ച്ച എന്ന് ഐഎംഎഫ്ഇന്ത്യ തകരുന്നു... ലോക്ക് ഡൗണ്‍ തിരിച്ചടിയായി; മോദിയുടെ പദ്ധതികള്‍ പാളി, വന്‍ തകര്‍ച്ച എന്ന് ഐഎംഎഫ്

സൗദി അറേബ്യ വീണു... ചൈന കിതച്ചെത്തി, പാകിസ്താന്‍ അതിവേഗം, യുഎന്‍എച്ച്ആര്‍സി വോട്ടിങ് ഫലംസൗദി അറേബ്യ വീണു... ചൈന കിതച്ചെത്തി, പാകിസ്താന്‍ അതിവേഗം, യുഎന്‍എച്ച്ആര്‍സി വോട്ടിങ് ഫലം

Recommended Video

cmsvideo
WHY Khushboo ,BJP's biggest rival joined with Modi | Oneindia Malayalam

English summary
Senior Congress Leader VM Sudheeran criticized LDF and Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X