Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കോണ്‍ഗ്രസ് എംപി ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട് ; 'പാര്‍ട്ടിയെ ഇങ്ങോട്ട് വന്ന് സമീപിച്ചു'

ന്യൂഡല്‍ഹി: കേരളത്തിലെ എംപിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന് റിപ്പോര്‍ട്ട്. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് ഈ വിവരം പുറത്തുവിട്ടത്. ബിജെപിയില്‍ ചേരുന്നതിനായി കോണ്‍ഗ്രസ് നേതാവ് ചര്‍ച്ച നടത്തുന്നുണ്ട് എന്നും ഇത് 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കിയേക്കും എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസഎസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, സിപിഎമ്മിനെ സംഘപരിവാര്‍ ബന്ധമാരോപിച്ച് കുറ്റപ്പെടുത്തുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതും എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവിനെ സ്വീകരിക്കുന്നതില്‍ ബിജെപിയ്ക്കുള്ളില്‍ അതൃപ്തി ഉണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇങ്ങനെയാണ്.

Congress

'കേരളത്തിലെ ഭരണകക്ഷിയായ സിപിഎം, സംഘപരിവാറുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ മറുവശത്ത് ചില സംഭവവികാസങ്ങള്‍ രൂപപ്പെടുന്നു. ബിജെപിയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയെ സമീപിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

എംപിയായ കോണ്‍ഗ്രസ് നേതാവിനെ സ്വീകരിക്കുന്നതില്‍ ബിജെപിയില്‍ പലര്‍ക്കും അതൃപ്തി ഉണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായ പോരാട്ടത്തില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന ഉത്തേജനം കണക്കിലെടുത്ത് പാര്‍ട്ടി അദ്ദേഹത്തിന്റെ വാഗ്ദാനം ഉടന്‍ നിരസിച്ചേക്കില്ല,' എന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

എന്നാല്‍ ഏത് നേതാവാണ് ബിജെപിയുമായി ചര്‍ച്ച നടത്തിയത് എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസിന് 14 ലോക്‌സഭാ എംപിമാരാണ് ഉള്ളത്. രാജ്യസഭയില്‍ ഒരു എംപിയെ ഉള്ളൂ. അതേസമയം കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംപി ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന മാധ്യമവാര്‍ത്ത അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണ് എന്നതിന്റെ തെളിവാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് സന്ദര്‍ഭത്തിലും ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യമുണ്ട് എന്നും അത്തരം കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക് കേരളത്തില്‍ താരതമ്യേന കുറവായിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തിലും വര്‍ധിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റേയും എകെ ആന്റണിയുടേയും മക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. അനില്‍ ആന്റണിയാണ് ആദ്യം ബിജെപി പാളയത്തില്‍ എത്തിയത്. അധികം വൈകാതെ പത്മജ വേണുഗോപാലും ബിജെപിയില്‍ ചേരുകയായിരുന്നു. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+