Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതിർന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു; എറണാകുളത്ത് പാർട്ടിയെ വളർത്തിയ നേതാവ്

എറണാകുളം: മുതിർന്ന സി പി എം നേതാവ് എം എം ലോറൻസ് അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സി പി എം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

mm-lawrence-

2015 മുതൽ പാർട്ടി സംസ്ഥാന സമിതിയിൽ ക്ഷണിതാവായി തുടരുന്ന എംഎം ലോറന്‍സ് എറണാകുളം ജില്ലയില്‍ സി പി എം പ്രവർത്തനങ്ങള്‍ സജീവമാക്കിയ നേതാക്കളിലെ മുന്‍നിരക്കാരനാണ്. 1946-ൽ പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായത് മുതല്‍ തന്നെ സജീവമായ രാഷ്ട്രീയ പാർട്ടി പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. തൊഴിലാളി മേഖലയിലായിരുന്നു സജീവ ശ്രദ്ധ.

തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ചു. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാള്‍ കൂടിയായിരുന്ന ലോറന്‍സ് 1950-ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. പിന്നീട് 22 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.

നാല് തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ലും 2006-ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളം മണ്ഡലത്തിലും 1977-ൽ പള്ളുരുത്തിയിലും 1991-ൽ തൃപ്പൂണിത്തുറയിലുമായിരുന്നു ലോറന്‍സ് പരാജയപ്പെട്ടത്. 1980-ൽ ഇടുക്കി പാർലമെൻറ് സീറ്റിൽനിന്ന് വിജയിച്ച് ലോക്സഭയിലെത്തി. എന്നാല്‍ 1984-ൽ മുകുന്ദപുരത്ത് പരാജയപ്പെട്ടു.

1967 മുതൽ 1978 വരെ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം 1978 മുതൽ 1998 വരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതൽ 1998 വരെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു. 1986 മുതൽ 1998 വരെ എല്‍ ഡി എഫ് കണ്‍വീനറായും പ്രവർത്തിച്ചു. 1998 മുതൽ 2013 വരെ സി ഐ ടി യുവിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു.

എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. ഭാര്യ : ബേബി ലോറൻസ് മക്കൾ : സജീവ്, സുജാത, അബി, ആശ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+