
മുതിര്‍ന്ന മാധ്യപ്രവര്ത്തകന് എ സഹദേവന് അന്തരിച്ചു
കോട്ടയം:മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ എ സഹദേന് അന്തരിച്ചു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മനോരമ സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ അധ്യാപകനായിരുന്നു. മാതൃഭൂമി, ഇന്ത്യാവിഷന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഹദേവന്. നീണ്ട 33 വര്‍ഷമാണ് അദ്ദേഹം മാധ്യമ മേഖലയില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യാ വിഷന്‍ ടിവിയിലെ അസോസിയേറ്റ് എഡിറ്ററായിരുന്നു. 2016ല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ഡോക്യൂമെന്ററി വിഭാഗത്തില്‍ ജൂറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
മാതൃഭൂമിയുടെ ചലച്ചിത്ര പ്രസിദ്ധീകരണമായ ചുമതലയും അദ്ദേഹത്തിന് മുമ്പുണ്ടായിരുന്നു. ടെലിവിഷന്‍ ചേംബറിന്റെ മികച്ച സിനിമാധിഷ്ഠിത പരിപാടിക്കുള്ള അവാര്‍ഡ് അദ്ദേഹം ഇന്ത്യാ വിഷനില്‍ അവതരിപ്പിച്ചിരുന്ന 24 ഫ്രെയിംസ് എന്ന പരിപാടിയുടെ അവതരണത്തിന് ലഭിച്ചിട്ടുണ്ട്. മറ്റ് നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ബുദ്ധിയും വിവേകവും ശേഷിയുമുള്ള സാമാന്യ ജനങ്ങളുടെ കഷ്ടങ്ങള്‍ തിരിച്ചറിയുന്ന ആളാണ് വനിത കമ്മീഷന് സ്ഥാനത്തേക്ക് വേണ്ടതെങ്കിലും, താന്‍ കെകെ ശൈലജയെ ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന് സഹദേന് പറഞ്ഞിരുന്നു. എംസി ജോസഫൈന് സ്ഥാനമൊഴിഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.