കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ ദില്ലി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററുമായിരുന്ന ഡി. വിജയമോഹന്‍ (65) അന്തരിച്ചു. കോവിഡ് ബാധിച്ചു സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഡി. വിജയമോഹന്‍ മാര്‍ ഈവാനിയോസ് കോളജില്‍ നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്.

vijayamohan

1978ല്‍ മലയാള മനോരമയില്‍ പ്രവേശിച്ചു. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പില്‍ ഇംഗ്ലണ്ടില്‍ പത്രപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. 30 വര്‍ഷത്തിലേറെയായി ദില്ലി ബ്യൂറോയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ചെന്താര്‍ക്കഴല്‍, ഈ ലോകം അതിലൊരു മുകുന്ദന്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. എ. രാമചന്ദ്രന്റെ വരമൊഴികള്‍ക്കു കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, വികസനോത്മക പത്രപ്രവര്‍ത്തനത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ലഭിച്ചിട്ടുണ്ട്. ഭാര്യ എസ്.ജയശ്രീ. മകന്‍ അഡ്വ വിഷ്ണു. മരുമകള്‍ നീനു.

ഒപ്പം രണ്ട് പാകിസ്ഥാനി തടവുകാര്‍, ജീവിതം അവസാനിച്ചെന്ന് കരുതി കരഞ്ഞു; ചതിയുടെ കഥ തുറന്നുപറഞ്ഞ് അശോകന്‍ഒപ്പം രണ്ട് പാകിസ്ഥാനി തടവുകാര്‍, ജീവിതം അവസാനിച്ചെന്ന് കരുതി കരഞ്ഞു; ചതിയുടെ കഥ തുറന്നുപറഞ്ഞ് അശോകന്‍

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണം കൊലപാതകം; ചില കാര്യം തുറന്നു പറയുമെന്ന് പിസി ജോര്‍ജ്മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണം കൊലപാതകം; ചില കാര്യം തുറന്നു പറയുമെന്ന് പിസി ജോര്‍ജ്

ക്ഷമയെ പരീക്ഷിക്കുന്ന സൈബര്‍ ബുള്ളിയിംഗിന് ഇരയായിട്ടുണ്ട്, സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടെന്ന് സ്വാസികക്ഷമയെ പരീക്ഷിക്കുന്ന സൈബര്‍ ബുള്ളിയിംഗിന് ഇരയായിട്ടുണ്ട്, സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടെന്ന് സ്വാസിക

കോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല; വെൽഫെയർ ബന്ധത്തിൽ ഇടഞ്ഞ് മുല്ലപ്പള്ളി, ഗുണം ചെയ്യുമെന്ന് മുരളീധരൻകോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല; വെൽഫെയർ ബന്ധത്തിൽ ഇടഞ്ഞ് മുല്ലപ്പള്ളി, ഗുണം ചെയ്യുമെന്ന് മുരളീധരൻ

Recommended Video

cmsvideo
എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു | Oneindia Malayalam

English summary
Senior journalist D Vijayamohan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X