Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസർക്കാർ പരസ്യങ്ങളിലെ ശബ്ദം, ആകാശവാണി മുൻ വാർത്താവതാരകൻ ഗോപൻ അന്തരിച്ചു

Recommended Video

cmsvideo
    കേന്ദ്രസർക്കാർ പരസ്യങ്ങളിലെ ശബ്ദം ഗോപൻ അന്തരിച്ചു

    തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഗോപിനാഥൻ നായർ അന്തരിച്ചു. മുൻ ആകാശവാണി വാർത്താ അവതാരകനായിരുന്നു. ദില്ലിയിലെ മലയാള വിഭാഗം മേധാവിയായാണ് അദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചത്.

    എഴുപത്തൊമ്പത് വയസ്സായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുകയില വിരുദ്ധ പരസ്യങ്ങളില്‍ ശബ്ദം നല്‍കിയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. പുകവലിക്കെതിരായ പരസ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രസർക്കാർ പരസ്യങ്ങൾക്ക് ഗോപൻ ശബ്ദം നൽകിയിട്ടുണ്ട്.

    Gopinathan Nair

    ഡല്‍ഹി മഹ്റൌളിയിലെ ബത്ര ആശുപത്രിയില്‍ വെച്ച് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. “ഈ നഗരത്തിനിത് എന്ത് പറ്റി?, ചിലയിടത്ത് ചാരം, ചിലയിടത്ത് പുക, എന്താ ആരും ഒന്നും പറയാത്തത്?… ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്… എന്ന പുകയില വിരുദ്ധ പരസ്യത്തിലൂടെയാണ് ഗോപന്‍ എന്ന ഗോപിനാഥന്‍ നായര്‍ ജനശ്രദ്ധ നേടിയത്. സംസ്കാരച്ചടങ്ങുകള്‍ നാളെ ഡല്‍ഹിയില്‍ നടക്കും. തിരുവനന്തപുരം സ്വദേശിയാണ്.ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്ന് വിരമിച്ച ശേഷവും എ.ഐ.ആറിന്റേയും ദൂരദര്‍ശന്റേയും പരിപാടികളില്‍ സഹകരിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+