Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് ന്യൂസിന്റെ പടിയിറങ്ങി എംജി രാധാകൃഷ്ണന്‍; 'പുതിയ കരാറിന് താല്‍പര്യമില്ല'

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് വിട്ട് മുതിർന്ന മാധ്യമപ്രവർത്തകന്‍ എംജി രാധാകൃഷ്ണന്‍. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്ററായിരുന്ന എംജി രാധാകൃഷ്ണന്‍ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി എഡിറ്റോറിയല്‍ അഡ്വൈസര്‍ സ്ഥാനം വഹിച്ച് വരികയായിരുന്നു. നിലവില്‍ ഇത് സംബന്ധിച്ച കരാർ അവസാനിച്ചുവെന്നും പുതുക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് സ്ഥാപനം വിടുന്നതെന്നും എംജി രാധാകൃഷ്ണന്‍ അറിയിച്ചതായി ദ ഫോർത്ത് റിപ്പോർട്ട് ചെയ്യുന്നു.

എംജി രാധാകൃഷ്ണന് പകരം മാതൃഭൂമി പത്രാധിപരായിരുന്ന മനോജ് കെ ദാസിനെ ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് മാനേജിങ് എഡിറ്ററായി എത്തിച്ചതോടെയായിരുന്നു ചാനല്‍ തലപ്പത്ത് മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങിയത്.

മാനേജിങ് എഡിറ്റർ സ്ഥാനം ഒഴിഞ്ഞ എംജി രാധാകൃഷ്ണനെ

മാനേജിങ് എഡിറ്റർ സ്ഥാനം ഒഴിഞ്ഞ എംജി രാധാകൃഷ്ണനെ ചാനല്‍ അധികൃതർ എഡിറ്റോറിയൽ കൺസൽട്ടൻ്റായി നിയമിക്കപ്പെടുകയായിരുന്നു. ചാനല്‍ മാനേജ്മെന്‍റുമായി ആശയപരമായി ഭിന്നതകളൊന്നുമില്ലെന്നും സ്വന്തം താത്പ്പര്യപ്രകാരമാണ് സ്ഥാപനം വിടുന്നതെന്നും എം ജി രാധാകൃഷ്ണന്‍ വ്യക്തമാക്കിയതായും ദ ഫോർത്ത് റിപ്പോർട്ട് ചെയ്യുന്നു.

നിലവില്‍ മറ്റ് ചാനല്‍ ഉള്‍പ്പടേയുള്ളവയിലേക്ക്

നിലവില്‍ മറ്റ് ചാനല്‍ ഉള്‍പ്പടേയുള്ളവയിലേക്ക് പോവാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും വിശ്രമ ജീവിതത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെ 2021ല്‍ എഡിറ്റർ സ്ഥാനത്ത് നിന്നുള്ള രാധാകൃഷ്ണന്‍റെ പടിയിറക്കം പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ബിജെപിക്കെതിരെ ആസൂത്രിത പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ കേരളഘടകം ചാനല്‍ ബഹിഷ്‌കരിച്ചതും ഇതോടൊപ്പം തന്നെ കൂട്ടിവായിക്കപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനല്‍ പദ്ധതിയിട്ടെന്നായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. എം ജി രാധാകൃഷ്ണനെ ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സംഘപരിവാർ അനുകൂലിയായ മനോജ് കെ ദാസിനെ എഡിറ്റർ പദവിയിലേക്ക് കൊണ്ടുവുന്ന് എം ജി രാധാകൃഷ്ണനെ മാറ്റുന്നത്.

കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ്

കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് എംജി രാധാകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ പദവി ഏറ്റെടുക്കും മുമ്പ് ഇന്ത്യാ ടുഡേയുടെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിള്ളയുടെ മകന്‍ കൂടിയാണ് എംജിആര്‍ എന്ന് പൊതുവേ വിളിക്കപ്പെടുന്ന എംജി രാധാകൃഷ്ണന്‍

എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ

2014 ല്‍ ആയിരുന്നു എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ആയി സ്ഥാനമേല്‍ക്കുന്നത്. അന്ന് ടിഎൻ ഗോപകുമാർ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ്. പിന്നീട് ടിഎൻജിയുടെ മരണശേഷം വാർത്താ വിഭാഗത്തിന്റെ പൂർണ ചുമതല എംജി രാധാകൃഷ്ണന് ആയിരുന്നുയ 2006 ല്‍ ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുന്നത്. ഏഷ്യാനെറ്റിന്റെ വിനോദ ചാനല്‍ സ്റ്റാര്‍ ഗ്രൂപ്പ് വാങ്ങിയപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖര്‍ തന്റേതായി നിലനിർത്തുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+