ന്യൂസ് 18 ലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ആത്മഹത്യക്ക് ശ്രമിച്ചു... സംഭവം കട്ടപ്പനയിലെ ലോഡ്ജില്‍ വച്ച്
കട്ടപ്പന: ന്യൂസ് 18 കേരളത്തിലെ പ്രമുഖ മാധ്.മ പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്നു വ്യക്തിയായിരുന്നു ഇദ്ദേഹം.
കട്ടപ്പനയിലെ ഒരു ലോഡ്ജ് മുറിയില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം എന്നാണ് റിപ്പോര്‍ട്ട്. ഫാനില്‍ തൂങ്ങി മരിക്കാനുള്ള ശ്രമം ആയിരുന്നു. ലോഡ്ജ് ജീവനക്കാര്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ആണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം വെന്റിലേറ്ററില്‍ ആണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് ദിവസമായി ചാനലില്‍ നിന്ന് അവധിയിലായിരുന്നു ഇദ്ദേഹം എന്നാണ് സൂചന. കട്ടപ്പനയിലെ ലോഡ്ജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു മുറിയെടുത്തത് എന്നും സൂചനകളുണ്ട്.
നേരത്തെ ഇന്ത്യവിഷനിലും ഉയര്‍ന്ന എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്നു. സൂര്യ ടിവിയിലും ജോലി ചെയ്തിട്ടുണ്ട്. ന്യൂസ് 18 ല്‍ തൊഴില്‍ പീഡനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പരാതിയുണ്ടായിരുന്നു.












Click it and Unblock the Notifications