കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎം സുധീരന്റെ രാജിയില്‍ ഞെട്ടി നേതൃത്വം; കാരണങ്ങള്‍ പലത്, ആരോപണ മുനകള്‍ സുധാകരന് നേരെ

Google Oneindia Malayalam News

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറിയായിരുന്നു സംസ്ഥാന കോണ്‍ഗ്രസിലുണ്ടായത്. അതൃപ്തി പരസ്യമാക്കിയ കെപി അനില്‍കുമാറും പിഎസ് പ്രശാന്തും പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നതിനും കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വീട്ടിലെത്തി നേരിട്ട് കണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുനയിപ്പിച്ചത്.

പ്രശ്നങ്ങള്‍ ഒരുവിധം ഒതുങ്ങിയെന്ന ധാരണയില്‍ കെപിസിസി പുനസംഘടന ചര്‍ച്ചയിലേക്കും കോണ്‍ഗ്രസ്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അതൃപ്തിയും അസ്വാരസ്യങ്ങളും എങ്ങും അടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കെപിസിസി മുന്‍ അധ്യക്ഷനായ വിഎം സുധീരന്റെ രാജി വാര‍്ത്ത ഇപ്പോള്‍ പുറത്ത് വരുന്നത്.

'കെപിസിസി ഭാരവാഹികള്‍ വരെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു'; ഇനി ഒരു പദവിയും നല്‍കില്ല: കെ സുധാകരന്‍'കെപിസിസി ഭാരവാഹികള്‍ വരെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു'; ഇനി ഒരു പദവിയും നല്‍കില്ല: കെ സുധാകരന്‍

കെ പി സി സി രാഷ്ട്രീയ കാര്യസമിതി

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നാണ് മുതിര്‍ന്ന നേതാവായ വിഎം സുധീരന്‍ രാജിവെച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരൻ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരന് കൈമാറിയത്. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്‍റെ രാജി.

കെ പി സി സിയുടെ ഏറ്റവും ഉന്നതമായ സമിതി

കെ പി സി സിയുടെ ഏറ്റവും ഉന്നതമായ സമിതിയാണ് രാഷ്ട്രീയ കാര്യസമിതി. എന്നാല്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഈ സമിതിയില്‍ പോലും വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നാണ് വിഎം സുധീരന്റെ പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്ന വിമര്‍ശനവുമുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്തൊരു നോട്ടമാണിത് നസ്രിയ നസ്റിന്‍; സാരിയില്‍ തിളങ്ങിയ പുത്തന്‍ ചിത്രവുമായി താര സുന്ദരി

ഒരു പദവിയിലേക്കും ഇല്ല

ഒരു പദവിയിലേക്കും ഇല്ല, ഇനിമുതല്‍ കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരത്തെയും തന്റെ അതൃപ്തി സുധീരന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഗ്രൂപ്പുകള്‍ നല്‍കുന്ന ലിസ്റ്റ് നേതൃത്വം അംഗീകരിക്കണമെന്നല്ല ഞാന്‍ പറയുന്നത്. മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ്​ തന്റെ ആവശ്യമെന്നായിരുന്നു സൂധീരനന്‍ നേരത്തെ പറഞ്ഞത്.

പുതിയ നേതൃത്വം കൊണ്ടുവരുന്ന മാറ്റങ്ങള്‍

പുതിയ നേതൃത്വം കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ പൂര്‍ണ്ണമായും തഴഞ്ഞും മാറ്റി നിര്‍ത്തിയുമുള്ള നീക്കത്തെ അ​ഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ കാര്യ സമിതി വിളിച്ച് ചേര്‍ത്ത് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം തയ്യാറായില്ലെന്ന ആരോപണവും വിഎം സുധീരനുണ്ട്.

എന്തുകൊണ്ടാണ് സുധീരന്‍

അതേസമയം, എന്തുകൊണ്ടാണ് സുധീരന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് അറിയില്ലെന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം. നേതൃത്വം അദ്ദേഹവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ കെപിസിസി പ്രസിഡന്‍റ് തന്നെ പരിഹരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റെ പി ടി തോമസും വ്യക്തമാക്കി. ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തി്ന പിന്നാലെ സുധീരന്‍റെ വീട്ടില്‍ പോയി കെ സുധാകരന്‍ കണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിക്കാന്‍

രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വിഎം സുധീരനെ നേതാക്കള്‍ കണ്ടിരുന്നില്ല. നേരത്തെ വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായിരിക്കെ ഹൈക്കമാന്‍ഡായിരുന്നു രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നല്‍കിയത്.

താല്‍ക്കാലിക സമിതി

താല്‍ക്കാലിക സമിതിയായിട്ടായിരുന്നു നിയമനമെങ്കിലും പിന്നീട് അതൊരു സ്ഥിരം സമിതിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാര്യം രാഷ്ട്രീയ കാര്യസമിതിക്ക് നിലനില്‍പ്പില്ല എന്ന തരത്തിലുള്ള പ്രസ്താവനകള്‍ പല നേതാക്കളും ഉയര്‍ത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കെപിസിസിയുടെ ഏറ്റവും ഉന്നതമായ ഘടകമായിട്ടാണ് രാഷ്ട്രീയ കാര്യ സമിതി പ്രവര്‍ത്തിക്കുന്നത്.

Recommended Video

cmsvideo
കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ അവസാനിച്ചോ?

English summary
Senior leader VM Sudheeran has resigned from the KPCC Political Affairs Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X