കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കണം.... ശ്രീധരന്‍പിള്ള വേണ്ടെന്ന് നേതാക്കള്‍

Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും വിവാദ പരാമർശവുമായി BJP | Oneindia Malayalam

തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും പ്രതിസന്ധി. പത്തനംതിട്ട സീറ്റിനെ ചൊല്ലിയാണ് വീണ്ടും തര്‍ക്കം നടക്കുന്നത്. കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍പിള്ളയും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. അതേസമയം കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വന്‍ ചര്‍ച്ചയാവുകയാണ്.

അദ്ദേഹത്തെ പത്തനംതിട്ടയില്‍ തന്നെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം. അതേസമയം കേരളത്തില്‍ ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളിലെ മൊത്തം സ്ഥാനാര്‍ത്ഥികളുടെ പട്ടിക നാളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് ിനിയും വൈകുന്നത്.

സുരേന്ദ്രന്‍ മത്സരിക്കണം

സുരേന്ദ്രന്‍ മത്സരിക്കണം

സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. അതേസമയം പത്തനംതിട്ട സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ബിജെപിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതയെയും ബാധിക്കുന്ന രീതിയിലേക്ക് വഷളായെന്ന് സംസ്ഥാന ഘടകത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇനി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചാലും പത്തനംതിട്ടയിലെ തര്‍ക്കം പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും സംസ്ഥാന നേതൃത്വത്തിലെ നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ശ്രീധരന്‍പിള്ള വേണ്ട

ശ്രീധരന്‍പിള്ള വേണ്ട

പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നില്‍ക്കുന്നതോടെ കെ സുരേന്ദ്രന്‍ ഏത് സീറ്റു നല്‍കുമെന്നതിനെ ചെല്ലിയാണ് സ്ഥാനാര്‍ത്ഥി പട്ടിക നീളുന്നത്. പത്തനംതിട്ടയിലോ തൃശൂരിലോ അല്ലാതെ മത്സരിക്കാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്നാണ് സംസ്ഥാന സമിതിയിലെ നേതാക്കളുടെ ആവശ്യം. ശ്രീധരന്‍പിള്ള മത്സരിച്ചാല്‍ വന്‍ പ്രതിഷേധം ഉയരുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നു.

അംഗീകരിക്കാന്‍ പറ്റില്ല

അംഗീകരിക്കാന്‍ പറ്റില്ല

കെ സുരേന്ദ്രന് തൃശൂര്‍ സീറ്റ് നല്‍കി പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ സീറ്റ് ഇപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചിരിക്കുകയാണ്. കെ സുരേന്ദ്രന്‍ ഇനി തൃശൂര്‍ സീറ്റ് നല്‍കിയാലും ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി അണികളില്‍ പലരുടെയും നിലപാട്. ശബരിമല സമര നായകനായ കെ സുരേന്ദ്രന് സീറ്റ് നല്‍കാതിരിക്കുകയും, ശ്രീധരന്‍പിള്ളയ്ക്ക് സീറ്റ് നല്‍കുകയും ചെയ്താല്‍ അത് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ശ്രീധരന്‍പിള്ളയെ അറിയിച്ചു

ശ്രീധരന്‍പിള്ളയെ അറിയിച്ചു

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മത്സരിക്കുന്നതാണ് നല്ലതെന്ന്, ശ്രീധരന്‍പിള്ളയെ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ അറിയിച്ചിട്ടുണ്ട്. പിള്ളയോട് മത്സരത്തില്‍ നിന്നാണ് പിന്‍മാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് നേതാക്കള്‍ക്കും അണികള്‍ക്കും ഒരുപോലെ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം സുരേന്ദ്രന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വം എടുക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി പട്ടിക നാളെ

സ്ഥാനാര്‍ത്ഥി പട്ടിക നാളെ

സ്ഥാനാര്‍ത്ഥിപട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിന് പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട്, എന്നീ നാല് മണ്ഡലങ്ങളില്‍ ബിഡിജെഎസ്സ് മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ടോം വടക്കനും സ്ഥാനം പിടിച്ചിട്ടുണ്ട്. അതേസമയം പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ മത്സരിച്ചേക്കില്ല. മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ നാളത്തേക്ക് മാറ്റിയത്.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

എംടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ സംഘടനാ രംഗത്ത് തുടരും. ബിഡിജെഎസ്സിന് നല്‍കിയ സീറ്റില്‍, ആലത്തൂരില്‍ ടിവി ബാബുവും ഇടുക്കിയില്‍ ബിജു കൃഷ്ണനും, മാവേലിക്കരയില്‍ തഴവ സഹദേവനും സ്ഥാനാര്‍ത്ഥികളാവും. ഇതിനിടെ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിയാതെ ബിജെപിയില്‍ എത്തുമെന്നാണ് ശ്രീധരന്‍പിള്ള സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഇവര്‍ക്ക് സീറ്റ് നല്‍കേണ്ടി വരും.

സുരേന്ദ്രന്‍ മത്സരിക്കുമോ?

സുരേന്ദ്രന്‍ മത്സരിക്കുമോ?

സുരേന്ദ്രന്‍ മത്സരിക്കണം എന്ന് തന്നെയാണ് കേന്ദ്ര-സംസ്ഥാന നേതൃത്വത്തിലെ ആവശ്യം. ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് സംസ്ഥാന സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും എതിര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് സംഘടനാ തലത്തില്‍ തന്നെ നിലനില്‍ക്കാനുള്ള താല്‍പര്യവുമുണ്ട്. അങ്ങനെയെങ്കില്‍ പത്തനംതിട്ട സീറ്റ് വിട്ടുകൊടുക്കുമെന്ന് അഭ്യൂഹമുണ്ട്. അന്തിമ പ്രഖ്യാപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ കാത്തിരിക്കുകയാണ്.

രക്തക്കൊതിയന്‍, കണ്ണില്‍ ചോരയില്ലാത്ത രാഹുല്‍, പരീക്കറുടെ മരണത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം!!രക്തക്കൊതിയന്‍, കണ്ണില്‍ ചോരയില്ലാത്ത രാഹുല്‍, പരീക്കറുടെ മരണത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം!!

English summary
senior leaders wants surendran to contest from patthanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X