മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരി അന്തരിച്ചു: സംഘ് പ്രവർത്തകരുടെ സ്വന്തം ഹരിയേട്ടന്‍
എറണാകുളം: മുതിർന്ന ആർ എസ് എസ് പ്രചാരകൻ ആർ ഹരി (93) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ആർ ഹരി ആർ എസ് എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. ടാറ്റ ഓയിൽ മിൽസിൽ അസി. അക്കൗണ്ടന്റായിരുന്ന പുല്ലേപ്പടി തെരുവിൽപ്പറമ്പിൽ രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടെയും മകനായി 1930 ഡിസംബർ 5ന് ആണ് ജനനം. ആർ എസ് എസ് അനുഭാവിയായിരുന്ന അച്ഛന്റെ പാത പിന്തുടർന്നാണ് ഹരിയും ആർ എസ് എസ് പ്രവർത്തനത്തിലേക്ക് എത്തുന്നത്.
കോളേജ് പഠന കാലത്ത് തന്നെ ആർ എസ് എസിന്റെ ഭാഗമായ ഹരി പിന്നീട് മുഴുവന്‍ സമയ പ്രവർത്തകനായി മാറുകയായിരുന്നു. 1948ൽ ഗാന്ധിവധത്തെ തുടർന്ന് ആർ എസ് എസിനെ നിരോധിച്ചപ്പോള്‍ 5 മാസത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ആർ എസ് എസ് പുറത്തിറക്കിയിരുന്ന രഹസ്യ ലേഖനങ്ങളായ കുരുക്ഷേത്രയുടെ ചുമതലക്കാരനായിരുന്നു. അക്കാലത്ത് കെ. ഭാസ്‌കർ റാവു, പി. മാധവവന്‍ എന്നിവർക്കൊപ്പം ആ ഹരിയും ആർ എസ് എസിന്റെ രഹസ്യ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. 1980ൽ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് ആയി നിയമിക്കപ്പെട്ട ഹരി 1981ൽ സഹപ്രാന്ത പ്രചാരക് ആയി.
1983ൽ പ്രാന്ത പ്രചാരക് ആയി നിയമിക്കപ്പെട്ട ആർ.ഹരി 1994 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. ഇതോടൊപ്പം തന്നെ 1990ൽ അദ്ദേഹം അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ് ആയി പ്രവർത്തിച്ചു. 1991 ലാണ് അദ്ദേഹം ബൗദ്ധിക് പ്രമുഖ് ആയി നിയമിക്കപ്പെടുന്നത്. 2005 വരെ അദ്ദേഹം ഈ പദവിയില്‍ തുടർന്നു. ഇക്കാലയളവില്‍ ഏഷ്യയിലെയും ആസ്‌ട്രേലിയയിലെയും ഹിന്ദു സ്വയംസേവക് സംഘത്തിന്റെ പ്രഭാരിയായിരുന്നു.
ലിത്വാനിയയിൽ 2001ൽ നടന്ന ക്രിസ്തുപൂര്വ്വ മതങ്ങളുടെ സമ്മേളനത്തിലും പങ്കെടുത്ത ഹരി ദീർഘകാലം ആർ എസ് എസ് അഖിലഭാരതീയ കാര്യകാരി സദസ്യനായും പ്രവർത്തിച്ചു. 2000ൽ ഉത്തരേന്ത്യയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആർ. ഹരിക്കു മലയാളമൊഴികെ മറ്റു ഭാഷകളെല്ലാം ഓർമയിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. 'വ്യാസഭാരതത്തിലെ ദ്രൗപതി' എന്ന പുസ്തകം ഉള്‍പ്പെടെ മലയാളം, കൊങ്കണി, തമിഴ്, ഹിന്ദി, സംസ്കൃതം, ഇംഗ്ലിഷ്, മറാഠി, ഗുജറാത്തി, ബംഗാളി, അസമീസ് എന്നീ വിവിധ ഭാഷകളിലായി അറുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications