പ്രമുഖ മാധ്യമ പ്രവര്ത്തകന് വി രാജഗോപാല്‍ അന്തരിച്ചു
കൊച്ചി: സ്പോര്‍ട്സ് ജേര്‍ണലിസത്തില്‍ മലയാളികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച മുതിര്‍ന്ന മാധ്യമ പ്രവര്ത്തന് വി രാജഗോപാല്‍(63) അന്തരിച്ചു. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആയിരുന്നു. മാതൃഭൂമിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ടിവി ന്യൂവിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്.
വിആര്‍ജി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ ഏറ്റവും അധികം തവണ ഒളിംപിക്സ് റിപ്പോര്‍ട്ട് ചെയ്തുവെന്ന റെക്കോര്‍ഡ് വി രാജഗാപോലിന്റെ പേരിലാണ്. അഞ്ച് തവണയാണ് അദ്ദേഹം കായിക മാമാങ്കമായ ഒളിംപിക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇത് കൂടാതെ ആറ് ഏഷ്യാഡും ഒരു യൂത്ത് ഒളിംപിക്സും വി രാജഗോപാല്‍ മാതൃഭൂമിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തു. മാതൃഭൂമിയ്ക്ക് വേണ്ടി ആദ്യമായി ഒളിംപിക്സ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തതും വിആര്‍ജി തന്നെ.
2013 ല്‍ ആയിരുന്നു ഡെപ്യൂട്ടി എഡിറ്റര്‍ ആയിരിക്കെ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചത്. മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 'ഒളിംപ്യന്‍' എന്ന പേരില്‍ ദീര്‍ഘകാലം സ്പോര്‍ട്സ് കോളം കൈകാര്യം ചെയ്തിരുന്നു.
ലോകപ്രശസ്ത സ്പോര്‍ട്സ് പുരസ്കാരമായ ലോറസിന്റെ സെലക്ഷന് പാനലില്‍ അംഗമായിരുന്ന ഏക ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു വി രാജഗോപാല്‍. 12 വര്‍ഷം തുടര്‍ച്ചയായി വി രാജഗോപാല്‍ ഈ സെലക്ഷന് പാനലില്‍ അംഗമായിരുന്നു.
കോളേജ് വിദ്യാഭ്യാസ കാലം മുതലേ പത്രപ്രവര്‍ത്തന മേഖലയില്‍ ഉണ്ട്. രണ്ട് തവണ സ്പോര്‍ട്സ് കൗണ്‍സില്‍ പുരസ്കാരം ലഭിച്ചു. പ്രസ് അക്കാദിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. പിടി ഉഷയെ കുറിച്ച് 'ഒരേ ഒരു ഉഷ' എന്ന പേരില്‍ എഴുതിയ പുസ്തകം ഏറെ ശ്രദ്ധനേടി.
കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ വച്ച് ജൂലായ് 7 ന് രാവിലെയായിരുന്നു അന്ത്യം. ഭാര്യ : റാണി. മക്കള്‍ നിഖില്‍, അഖില്‍.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications