Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് നടിയെ ആക്രമിക്കുമെന്ന് പലര്‍ക്കും അറിമായിരുന്നു..അന്വേഷണം അവരിലേക്ക്..ആ താരങ്ങള്‍ ??

അമ്മയുടെ യോഗത്തില്‍ ദിലീപിന് അനുകൂലമായി സംസാരിച്ച താരങ്ങളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

കൊച്ചി : തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ഈ സംഭവത്തിന് പിന്നില്‍. നിര്‍ണ്ണായക വിവരങ്ങളാണ് സംഭവമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് നേരത്ത തന്നെ വ്യക്തമായിരുന്നു.

ആരോപണവു സംശയവും ജനപ്രിയ നായകന് നേരെ നീങ്ങുമ്പോഴും സഹപ്രവര്‍ത്തകരും താരസംഘടനയും ദിലീപിനൊപ്പമായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ നിന്നും മലയാള സിനിമയെ പലപ്പോഴും രക്ഷിച്ച ദിലീപില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പലരും പ്രതീക്ഷിച്ചിരുന്നില്ല. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ ആരാധകരും താരങ്ങളും ഞെട്ടിയിരുന്നു.

നടിയെ ആക്രമിക്കുമെന്ന് പലര്‍ക്കും അറിയാമായിരുന്നു

നടിയെ ആക്രമിക്കുമെന്ന് പലര്‍ക്കും അറിയാമായിരുന്നു

ദിലീപ് നടിയെ ആക്രമിക്കുമെന്ന കാര്യത്തെക്കുറിച്ച് മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങള്‍ക്ക് അറിയുമായിരുന്നുവെന്ന് പോലീസ്. ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്നവരെ ഉള്‍പ്പെടുത്തി പ്രേത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മില്‍ ഇടക്കാലത്ത് വെച്ച് തെറ്റിയിരുന്നു. വ്യക്തി വൈരാഗ്യമാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്ന് നേരത്ത തന്നെ പോലീസ് കണ്ടെത്തിയിരുന്നു. മുതിര്‍ന്ന താരങ്ങളുള്‍പ്പടെ പലര്‍ക്കും അക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു. നടിയെ ദിലീപ് ആക്രമിക്കുമെന്ന കാര്യത്തെക്കുറിച്ച് അറിയാവുന്ന താരങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

അറസ്റ്റിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല

അറസ്റ്റിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല

ദിലീപിനോട് നടിയോടുണ്ടായിരുന്ന ശത്രുതയെക്കുറിച്ച് കൃത്യമായി അറിയാവുന്ന താരങ്ങളെ പോലീസ് ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെടാനുള്ള സാധ്യത ഇവര്‍ക്ക് നേരത്തെ തന്നേ അറിയാമായിരുന്നു.ഇവരെ ചോദ്യം ചെയ്യാനാണ്് ഇപ്പോള്‍ തീരമാനിച്ചിട്ടുള്ളത്. അറസ്റ്റ് ചെയ്യണമോ എന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുത്തിട്ടില്ല.

പരസ്യമായ ശത്രുത

പരസ്യമായ ശത്രുത

ദിലീപും നടിയും തമ്മിലുള്ള ശത്രുത സിനിമാ ലോകത്ത് തന്നെ പരസ്യമായ കാര്യമായിരുന്നു. വ്യക്തിപരമായി പ്രശ്‌നം കാരണം ദിലീപ് നടിയെ ആക്രമിച്ചേക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് ചില താരങ്ങള്‍ക്ക് അറിവുണ്ടെന്നുള്ള നിഗമനത്തിലാണ് പോലീസ്.

മുതിര്‍ന്ന താരങ്ങളും ഉള്‍പ്പെടുന്നു

മുതിര്‍ന്ന താരങ്ങളും ഉള്‍പ്പെടുന്നു

നടിയെ ദിലീപ് ഉപദ്രവിച്ചേക്കാമെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാവുന്നവരില്‍ മുതിര്‍ന്ന താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരേയും ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചേക്കും.

അറിയേണ്ട കാര്യം

അറിയേണ്ട കാര്യം

ഇരു താരങ്ങളും തമ്മിലുള്ള ശത്രുതയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നിട്ടും അക്കാര്യം മറച്ചു വെച്ചതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അമ്മയുടെ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച താരങ്ങളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്

ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്

അമ്മയുടെ യോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

കാവ്യാ മാധവനെ ചോദ്യം ചെയ്തിരുന്നു

കാവ്യാ മാധവനെ ചോദ്യം ചെയ്തിരുന്നു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പരവൂരിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് താരത്തെ ചോദ്യം ചെയ്തത്.
താരത്തെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണ സംഘം താരത്തിന്റെ മാതാവായ ശ്യാമളയേയും ചോദ്യം ചെയ്‌തിരുന്നു.

പള്‍സര്‍ സുനിയെ പരിചയമില്ല

പള്‍സര്‍ സുനിയെ പരിചയമില്ല

പള്‍സര്‍ സുനിയുമായി പരിചയമില്ലെന്ന് കാവ്യാ മാധവന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വ്യക്തമാക്കി. പത്രത്തില്‍ ചിത്രം കണ്ട പരിചയം മാത്രമേയുള്ളു. തന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യയില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നുമാണ് കാവ്യാ മാധവന്‍ മൊഴി നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+