Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും വലുതുമല്ല ചെറുതുമല്ല, മന്ത്രിമാരെല്ലാരും ഒന്നുപോലെ; നയം വ്യക്തമാക്കി മുഖ്യമന്ത്രി

മന്ത്രിമാരെല്ലാം ഒരുപോലെയാണെന്ന് മുഖ്യമന്ത്രി. അക്ഷരമാലാ ക്രമത്തല്‍ മന്ത്രിമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഡയറി അച്ചടി ഉടരന്‍ പുനരാരംഭിക്കും.

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ കീറാമുട്ടിയായിരുന്ന മന്ത്രിമാരുടെ മൂപ്പിളിമ തര്‍ക്കത്തിന് പരിഹാരമായി. സിപിഐ സിപിഎം പോരിനു പോലും മന്ത്രിമാര്‍ക്കകിടയിലെ സീനിയോരിറ്റി തര്‍ക്കം ഇടയാക്കിയിരുന്നു. ഇതിനാണ് മുഖ്യമന്ത്രി ഒടുവില്‍ തീര്‍പ്പാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഡയറി അച്ചടിക്കുന്ന കാര്യത്തിലായിരുന്നു ഒടുവില്‍ സിപിഐ രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡയറി അച്ചടി നിര്‍ത്തിവച്ചിരുന്നു. മന്ത്രിമാര്‍ക്കിടയില്‍ പ്രോട്ടോക്കോള്‍ ക്രമം നിലവില്ലെന്നും സര്‍ക്കാര്‍ ഡയറികള്‍ അക്ഷരമാല ക്രമത്തില്‍ അച്ചടിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ സീനിയോരിറ്റി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് നല്‍കിയ ഫയലിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Pinarayi Vjayan

സര്‍ക്കാര്‍ ഡയറി അച്ചടിയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡയറിയില്‍ സിപിഐ മന്ത്രിമാരുടെ പേര് സിപിഎം, എന്‍സിപി മന്ത്രിമാര്‍ക്ക് പിന്നിലായാണ് അച്ചടിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം വരെ അക്ഷരമാല ക്രമത്തിലായിരുന്നു ഡയറി അച്ചടിച്ചിരുന്നത്. ഇക്കൊല്ലമാണ് ഇക്കാര്യത്തില്‍ മാറ്റം വന്നത്. സിപിഐ ഇക്കാര്യം വിവാദമാക്കിയതോടെ ഡയറി അച്ചടി നിറുത്തി വച്ചു. ഇതിനകം 40,000 ഡയറികള്‍ അച്ചടിച്ചരുന്നു. ആകെ നാല് ലക്ഷം ഡയറികളാണ് അച്ചടിക്കുന്നത്.

മന്ത്രിമാര്‍ക്കിടയിലെ സീനിയോരിറ്റി തര്‍ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പിആര്‍ഡിയും പൊതുഭരണ വകുപ്പിന് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയത്. മന്ത്രിമാര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പമില്ലെന്നും എല്ലാവരും സമന്മാരാണെന്നും ഫയലില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+