കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെഹ്‌റയെ 'പുകച്ചു' പുറത്തുചാടിക്കാന്‍ സെന്‍കുമാര്‍!! ആ പെയിന്‍റ് ബെഹ്റയെ കുടുക്കും ?

പെയിന്‍റടി വിവാദത്തില്‍ സെന്‍കുമാര്‍ തുടര്‍നടപടിക്ക് നിര്‍ദേശം നല്‍കി

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ ടിപി സെന്‍കുമാര്‍ രണ്ടും കല്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. മുന്‍ ഡിജിപിയും ഇപ്പോള്‍ വിജിലന്‍സ് മേധാവിയുമായ ലോക്‌നാഥ് ബെഹ്‌റയെ കുടുക്കാനുള്ള കരുക്കള്‍ സെന്‍കുമാര്‍ നീക്കിക്കഴിഞ്ഞെന്നാണ് പുതിയ നടപടികള്‍ തെളിയിക്കുന്നത്.

മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍!!! കാരണം ഇതാണ്..അവരെ കുടുക്കിയത്!!മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍!!! കാരണം ഇതാണ്..അവരെ കുടുക്കിയത്!!

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് അവര്‍ തന്നെ!! 3 പേര്‍ വലയില്‍, അവരുടേത് പ്രതികാരം!!ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് അവര്‍ തന്നെ!! 3 പേര്‍ വലയില്‍, അവരുടേത് പ്രതികാരം!!

തുടര്‍നടപടി വേണം

ഒരു കമ്പനിയുടെ പെയിന്റ് ഉപയോഗിച്ച് പോലീസ് സ്‌റ്റേഷനുകള്‍ക്കു നിറം നല്‍കണമെന്ന് ഡിജിപിയായിരുന്നപ്പോള്‍ ബെഹ്‌റ ഉത്തരവിട്ടിരുന്നു. ബെഹ്‌റയ്‌ക്കെതിരായ പരാതിയില്‍ തുടര്‍ നടപടിക്കു സെന്‍കുമാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

 വിശദീകരണം തേടി

നേരത്തേ വിജിലന്‍സ് കോടതി സംഭവത്തെക്കുറിച്ച് ബെഹ്‌റയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍കുമാര്‍ തുടനടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.

സ്ഥാനം നഷ്ടമാവും ?

ബെഹ്‌റയുടെ വിശദീകരണം കോടതി തൃപ്തികരമാവുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥിതി കൂടുതല്‍ മോശമാവാനിടയുണ്ട്. വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹത്തിന് ഒരുപക്ഷെ മാറി നില്‍ക്കേണ്ടിവരും.

ബെഹ്‌റയുടെ ഉത്തരവ്

ഏപ്രില്‍ 24നു ശേഷമാണ് ബെഹ്‌റയുടെ വിവാദ ഉത്തരവ് വന്നത്. സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതും ഇതേ ദിവസമായിരുന്നു.

അധികാരമില്ല

സുപ്രീം കോടതി വിധി വന്നതോടെ ബെഹ്‌റ പോലീസ് മേധാവി അല്ലാതായെന്നും അതിനാല്‍ സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ധൃതിയിലാക്കാന്‍ കാരണം

സെന്‍കുമാറിന് ഡിജിപി സ്ഥാനം വിട്ടുകൊടുക്കേണ്ടി വരുമെന്ന് ഉറപ്പായപ്പോള്‍ പെയിന്റടി ഉത്തരവ് ധൃതിയാലാക്കിയത് സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. ഡിജിപി സ്ഥാനമൊഴിഞ്ഞ ബെഹ്‌റയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ടോയെന്ന് വിജിലന്‍സ് കോടതി ചോദിക്കുകയും ചെയ്തിരുന്നു.

പരാതി നല്‍കി

പെയിന്റടി ഉത്തരവില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. മുന്‍ പോലീസ് മേധാവിയുടെ നടപടി ചട്ടപ്രകാരമല്ലെന്നു നിലവിലെ പോലീസ് മേധാവി കണ്ടെത്തിയാല്‍ അഴിമതി നിരോധന നിയമപ്രകാരം നടപടിയുണ്ടാവും.

മെയ് 20നുള്ളില്‍ നല്‍കണം

മെയ് 20നുള്ളില്‍ വിശദീകരണം നല്‍കാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ബെഹ്‌റയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ വിശദീകരണം നല്‍കാന്‍ ബെഹ്‌റ ഇതുവരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്ക്

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് അവര്‍ തന്നെ!! 3 പേര്‍ വലയില്‍, അവരുടേത് പ്രതികാരം!!ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് അവര്‍ തന്നെ!! 3 പേര്‍ വലയില്‍, അവരുടേത് പ്രതികാരം!!

മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍!!! കാരണം ഇതാണ്..അവരെ കുടുക്കിയത്!!മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍!!! കാരണം ഇതാണ്..അവരെ കുടുക്കിയത്!!

English summary
Senkumar orderd follow up procedure in paint controversy against Behra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X