കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണികൊടുക്കല്‍ പരിപാടി സെന്‍കുമാര്‍ അവസാനിപ്പിച്ചു? കോടതിയലക്ഷ്യ നടപടികള്‍ അവസാനിച്ചു...

  • By രശ്മി നരേന്ദ്രന്‍
Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സെന്‍കമാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പണികിട്ടിയത് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനായിരുന്നു. സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടും അത് പരമാവധി നീട്ടിക്കൊണ്ടുപോകാനായി പിന്നീട് ശ്രമം.

ഇതിനെതിരെ സെന്‍കുമാര്‍ കോടതയിലക്ഷ്യം ആരോപിച്ച് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പക്ഷേ അതിനിടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വ്യക്തതാഹര്‍ജി കോടതി തള്ളിയതോടെ നിയമനവും നടന്നു.

TP Senkumar

എന്തായാലം സര്‍ക്കാരുമായി ഇനിയൊരു നിയമയുദ്ധത്തിനില്ലെന്ന തീരുമാനത്തിലാണ് സെന്‍കുമാര്‍. നിയമനം ലഭിച്ച സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചകാര്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നായിരുന്നു കോടതിയലക്ഷ്യ നടപടികള്‍ കോടതി അവസാനിപ്പിച്ചത്. സെന്‍കുമാറിനെ നിയമിക്കുന്നതിനുള്ള ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും പിന്‍വലിച്ചിട്ടുണ്ട്.

English summary
TP Senkumar Case: Supreme Court withdraws Contempt of Court procedures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X