കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപി ജേക്കബ് തോമസിനെ വിമര്‍ശിച്ച് ടിപി സെന്‍കുമാര്‍ വീണ്ടും

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ച് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ രോഗത്തെത്തി. തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും നിയമം ബാധകമാണെന്ന് പറയുന്നവര്‍ കാപട്യക്കാരാണെന്നാണ് സെന്‍കുമാറിന്റെ വിമര്‍ശനം.

ബാര്‍കോഴക്കേസില്‍ കെഎം മാണിക്ക് എതിരായ വിജിലന്‍സ് കോടതി വിധി വന്നപ്പോള്‍ സത്യം ജയിച്ചുവെന്ന് ജേക്കബ് തോമസ് പറഞ്ഞിരുന്നു. അതിനെ വിമര്‍ശിച്ച് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നേരത്തേ രംഗത്തുവന്നിരുന്നു.

Senkumar and jacob thomas

അച്ചടക്ക ലംഘനമാണ് ജേക്കബ് തോമസ് നടത്തിയതെന്ന് കാണിച്ച് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ധാര്‍മിക രോഷമുള്ളവര്‍ അരവിന്ദ് കെജ്രിവാളിനെപ്പോലെ പാര്‍ട്ടി രൂപീകരിക്കട്ടെ എന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

പരസ്യപ്രതികരണത്തിന്റെ പേരില്‍ ജേക്കബ് തോമസിന് സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയിരുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നടപടി എടുത്തതെന്നാണ് ജേക്കബ് തോമസ് ഇതിന് മറുപടി നല്‍കിയത്. അതും പിന്നീട് വിവാദമാകുകയായിരുന്നു.

English summary
State police chief T P Senkumar has indirectly criticised Jacob Thomas IPS. "Those who think the law is applicable to everyone except themselves are fake," Senkumar said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X