കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; വീണ്ടും പോലീസ് തലപ്പത്തേക്ക്, സര്‍ക്കാര്‍ നടപടി തെറ്റ്!

  • By Akshay
Google Oneindia Malayalam News

ദില്ലി: ഡിജിപി സ്ഥാനത്തു നിന്നും സെന്‍കുമാറിനെ നീക്കിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണമെന്ന് സുപ്രീം കോടതി.ഡിജിപി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റിയത് ശരിവച്ച് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

ഇടതുപക്ഷ സര്‍ക്കാര്‍ കാലത്താണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കിയത്. ജിഷ, പുറ്റിങല്‍ കേസുകളില്‍ സ്വീകരിച്ച സമീപനം പോലീസിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയതില്‍ അതൃപ്തി ഉണ്ടാക്കിയതിനാലാണ് പോലീസ് മോധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

Senkumar

പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിച്ചതെന്നും സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കുന്നത് 2017 ജൂണ്‍ മുപ്പതിനാണ്.

അതുവരെ അദ്ദേഹത്തെ പോലീസ് മേധാവിയായി നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എടുത്ത ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്ന് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തും നിന്നും നീക്കം ചെയ്തതായിരുന്നു. തുടര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

English summary
Senkumar got support froum Supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X