സര്‍ക്കാരിനെ വെല്ലുവിളിച്ച് സെന്‍കുമാര്‍!! സര്‍ക്കാരിന് 'വേണ്ടാത്തയാളെ' തിരിച്ചുകൊണ്ടുവന്നു!!
സര്‍ക്കാരിനെ അറിയിക്കാതെ പോലീസ് ആസ്ഥാനത്ത് സെന്‍കുമാറിന്‍റെ നിയമനം
തിരുവനന്തപുരം: പോലീസ് മേധാവി ടിപി സെന്‍കുമാറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. സര്‍ക്കാര്‍ അറിയാതെ പോലീസ് ആസ്ഥാനത്തു പുതിയ നിയമനം നടത്തി വെല്ലുവിളി നടത്തിയിരിക്കുകയാണ് സെന്‍കുമാര്‍. കൊച്ചി റേഞ്ച് ഐജിയായ പി വിജയനെ സ്റ്റുഡന്റ് പോലീസ് നോഡല്‍ ഓഫീസറായി നിയമിച്ച് സെന്‍കുമാര്‍ ഉത്തരവിറക്കുകയായിരുന്നു.

സ്റ്റുഡന്റ് പോലീസിന്റെ ചുമതല വഹിച്ചിരുന്ന ആനന്ദകൃഷ്ണന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി സ്ഥാനമേറ്റപ്പോള്‍ പകരം എഡിജിപി ബി സന്ധ്യക്കു സര്‍ക്കാര്‍ ചുമതല നല്‍കിയിരുന്നു. ഈ ഉത്തരവ് തിരുത്തിയാണ് സെന്‍കുമാര്‍ വിജയനെ നിയമിച്ചിരിക്കുന്നത്.

സ്റ്റുഡന്റ്‌സ് പോലീസിന്റെ ഫണ്ട് വിവനിയോഗത്തില്‍ ക്രമക്കേട് ഉണ്ടായതിനെ തുടര്‍ന്നു നോഡല്‍ ഓഫീസര്‍ സ്ഥാനത്തു നിന്നു വിജയനെ സര്‍ക്കാര്‍ മാറ്റുകയായിരുന്നു. വിജിലന്‍സ് അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിജയനെ സെന്‍കുമാര്‍ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കു കാരണമാവുമെന്ന് ഉറപ്പായിട്ടുണ്ട്.












Click it and Unblock the Notifications