ആ കത്ത് ജിഷ്ണുവിന്റേതല്ല!! കേസിൽ നിർണായക വെളിപ്പെടുത്തൽ!! വെളിപ്പെടുത്തൽ നടത്തിയത്....!!
കത്തിലെ കൈയ്യക്ഷരം ജിഷ്ണുവിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റേതെന്ന് പറയുന്ന കത്ത് അവിടെ കൊണ്ടിട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടിപി സെൻകുമാർ രംഗത്ത്. ജിഷ്ണുവിന്റേതെന്ന പേരിൽ പുറത്തു വന്ന ആത്മഹത്യ കുറിപ്പ് ജിഷ്ണുവിന്റേതല്ലെന്ന് സെൻ കുമാർ പറഞ്ഞു. കത്ത് വ്യാജമാണെന്നും അദ്ദേഹം. ഏഷ്യാനെറ്റിന്റെ പോയിന്റ് ബ്ലാങ്കിലായിരുന്നു സെൻ കുമാറിന്റെ വെളിപ്പെടുത്തൽ.
കത്തിലെ കൈയ്യക്ഷരം ജിഷ്ണുവിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റേതെന്ന് പറയുന്ന കത്ത് അവിടെ കൊണ്ടിട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജിഷ്ണുവിന്റേത് കൊലപാതകമാണോ എന്ന് ഉറപ്പിച്ചു പറയാൻ സെൻകുമാർ തയ്യാറായില്ല.

ജനുവരി 11 ബുധനാഴ്ച വൈകിട്ടാണ് ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നില്‍നിന്ന് കത്ത് ലഭിച്ചത്. എന്നാല്‍, ഇതുവരെ കണ്ടെത്താതിരുന്ന കത്ത് ഇപ്പോള്‍ കണ്ടെത്തിയെന്ന് പറയുന്നത് കേസ് അട്ടിമറിക്കാനുളള മാനേജ്‌മെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
പൊലീസ് സീല്‍ ചെയ്ത റൂമിനു സമീപത്തുനിന്നാണ് കത്ത് കിട്ടിയതെന്ന് പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. കൂടാതെ കൈയ്യക്ഷരം ജിഷ്ണുവിന്റേതല്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
ഇംഗ്ലീഷിലുളള ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പാണ് പുറത്തു വന്നിരുന്നത്. നാലു വാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. ഞാന്‍ പോകുന്നു. എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ജീവിതം പാഴായി. ജീവിതം നഷ്ടമായി എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.












Click it and Unblock the Notifications