സെന്‍കുമാര്‍ അങ്കത്തിനുറച്ച് തന്നെ!! ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ലെന്ന്!! തുറന്ന പോരിലേക്ക്....
എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന് ഉത്തരവിട്ടതെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവി ടിപി സെന്‍കുമാറും തുറന്ന പോരാട്ടത്തിലേക്ക്. സുപ്രീം കോടതി വിധിയില്‍ ജയിച്ച് ഡിജിപി സ്ഥാനത്തു തിരിച്ചെത്തിയതു മുതല്‍ സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നടത്തിവരികയായിരുന്നു. തനിക്കെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന് നടപടിക്ക് ഉത്തരവിട്ടതോടെയാണ് ശക്തമായ മറുപടിയുമായി സെന്‍കുമാര്‍ രംഗത്തുവന്നത്.

ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ല
തനിക്കെതിരേയുള്ള പ്രോസിക്യൂഷന് നടപടി നേരിടുമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. ശിഖണ്ഡിയെ കണ്ടാല്‍ പേടികുന്നയാളല്ല താന്‍. ഭീഷ്മരെപ്പോലെ ആയുധം താഴെ വയ്ക്കുന്ന ആളുമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രോസിക്യൂഷന് കാരണം
സര്‍ക്കാര്‍ എന്ത് അടിസ്ഥാനത്തിലാണ് തനിക്കെതിരേ പ്രോസിക്യൂഷനു ശുപാര്‍ശ ചെയ്തതെന്നു അറിയില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും തനിക്കു ലഭിച്ചിട്ടില്ല. കിട്ടിയാല്‍ അതിന്റേതായ രീതിയില്‍ നേരിടുക തന്നെ ചെയ്യുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

പരാതി നല്‍കിയത്
പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എഐജി വി ഗോപാല്‍ കൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് സെന്‍കുമാറിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതിക്ക് ഉത്തരവിട്ടത്. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് പരാതി.

നേരത്തേയുള്ള പോരാട്ടം
സെന്‍കുമാറും ഗോപാല്‍ കൃഷ്ണനും തമ്മിലുള്ള ഏറ്റുമുട്ടലിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സെന്കുമാറിനെതിര് നിയമ നടപടിക്കു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2006 മുതല്‍ ഗോപാല്‍ സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. 2012ല്‍ വീണ്ടും അപേക്ഷ നല്‍കിയെങ്കിലു തള്ളിപ്പോയി.

ഇത്തവണ പരിഗണിച്ചു
സെന്‍കുമാറിനോട് സര്‍ക്കാരിനുള്ള അതൃപ്തിയാണ് ഇപ്പോള്‍ ഗോപാലിന്റെ അപേക്ഷ പരിഗണിക്കാനുള്ള പ്രധാന കാരണം. നേരത്തേ തന്നെ സര്‍ക്കാരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ സെന്‍കുമാറിനെ ഇത്തവണ കുടുക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

കോടതിയെ സമീപിക്കുന്നു
പ്രോസിക്യൂഷന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരനായ ഗോപാല്‍ കൃഷ്ണന്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications