കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാര്‍ അങ്കത്തിനുറച്ച് തന്നെ!! ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ലെന്ന്!! തുറന്ന പോരിലേക്ക്....

എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന് ഉത്തരവിട്ടതെന്ന് സെന്‍കുമാര്‍

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവി ടിപി സെന്‍കുമാറും തുറന്ന പോരാട്ടത്തിലേക്ക്. സുപ്രീം കോടതി വിധിയില്‍ ജയിച്ച് ഡിജിപി സ്ഥാനത്തു തിരിച്ചെത്തിയതു മുതല്‍ സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നടത്തിവരികയായിരുന്നു. തനിക്കെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ നടപടിക്ക് ഉത്തരവിട്ടതോടെയാണ് ശക്തമായ മറുപടിയുമായി സെന്‍കുമാര്‍ രംഗത്തുവന്നത്.

ചാംപ്യന്‍സ് ഡാ...കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യന്‍ മുന്നറിയിപ്പ് !! പേസര്‍മാര്‍ മിന്നി,കോലിയും...

ജനിച്ചയുടന്‍ നടന്ന കുഞ്ഞ്....!!! സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ...!!!ജനിച്ചയുടന്‍ നടന്ന കുഞ്ഞ്....!!! സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ...!!!

ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ല

ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ല

തനിക്കെതിരേയുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. ശിഖണ്ഡിയെ കണ്ടാല്‍ പേടികുന്നയാളല്ല താന്‍. ഭീഷ്മരെപ്പോലെ ആയുധം താഴെ വയ്ക്കുന്ന ആളുമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രോസിക്യൂഷന് കാരണം

പ്രോസിക്യൂഷന് കാരണം

സര്‍ക്കാര്‍ എന്ത് അടിസ്ഥാനത്തിലാണ് തനിക്കെതിരേ പ്രോസിക്യൂഷനു ശുപാര്‍ശ ചെയ്തതെന്നു അറിയില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും തനിക്കു ലഭിച്ചിട്ടില്ല. കിട്ടിയാല്‍ അതിന്റേതായ രീതിയില്‍ നേരിടുക തന്നെ ചെയ്യുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

പരാതി നല്‍കിയത്

പരാതി നല്‍കിയത്

പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എഐജി വി ഗോപാല്‍ കൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് സെന്‍കുമാറിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഉത്തരവിട്ടത്. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് പരാതി.

നേരത്തേയുള്ള പോരാട്ടം

നേരത്തേയുള്ള പോരാട്ടം

സെന്‍കുമാറും ഗോപാല്‍ കൃഷ്ണനും തമ്മിലുള്ള ഏറ്റുമുട്ടലിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സെന്‍കുമാറിനെതിര് നിയമ നടപടിക്കു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2006 മുതല്‍ ഗോപാല്‍ സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. 2012ല്‍ വീണ്ടും അപേക്ഷ നല്‍കിയെങ്കിലു തള്ളിപ്പോയി.

ഇത്തവണ പരിഗണിച്ചു

ഇത്തവണ പരിഗണിച്ചു

സെന്‍കുമാറിനോട് സര്‍ക്കാരിനുള്ള അതൃപ്തിയാണ് ഇപ്പോള്‍ ഗോപാലിന്റെ അപേക്ഷ പരിഗണിക്കാനുള്ള പ്രധാന കാരണം. നേരത്തേ തന്നെ സര്‍ക്കാരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ സെന്‍കുമാറിനെ ഇത്തവണ കുടുക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

 കോടതിയെ സമീപിക്കുന്നു

കോടതിയെ സമീപിക്കുന്നു

പ്രോസിക്യൂഷന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരനായ ഗോപാല്‍ കൃഷ്ണന്‍.

English summary
Kerala police dgp TP Senkumar says he is ready to face prosecution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X