സെന്‍കുമാറിന് മുന്നില്‍ നാണംകെട്ട് അടിയറവ് പറഞ്ഞ് പിണറായി വിജയൻ..!! ഡിജിപിയായി നിയമനം ഉടന്‍..!!
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ പിണറായി സര്‍ക്കാരിന് വന്‍തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. സെന്‍കുമാറിന്റെ നിയമന കാര്യത്തിലെ വിധിയില്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ സെന്‍കുമാറിനെ പുനര്‍നിയമിക്കുക എന്നതല്ലാതെ സര്‍ക്കാരിന് മു്ന്നില്‍ മറ്റുവഴികളില്ല.
ക്രൂരം..പൈശാചികം..!! നിർഭയ കേസിലെ കുറ്റവാളികൾക്ക് തൂക്കുകയർ തന്നെ...!! ചരിത്രപരമായ വിധി..!!
പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം..!! രാത്രി അലര്‍ച്ചകള്‍..!! ഭയന്ന് വിറച്ച് താമസക്കാര്‍..!!

സംസ്ഥാന പോലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നോ നാളെയോ തന്നെ ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്. സര്‍്ക്കാര്‍ തലത്തില്‍ ഇതിനുള്ള കൂടിയാലോചനകള്‍ തിരക്കിട്ട് പുരോഗമിക്കുകയാണ്.

സുപ്രീം കോടതി വിധിക്ക് ശേഷവും സെന്‍കുമാറിന്റെ നിയമനം സര്‍്ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. വിധിയില്‍ വ്യക്തത ചോദിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതു കൂടാതെ കോടതിച്ചിലവായി 25000 രൂപ കെട്ടിവെക്കാനും ഉത്തരവിട്ടു.

സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി വരുന്ന ചൊവ്വാഴ്ചയാണ് പരിഗണിക്കുക. അതിന് മുന്‍പ് സെന്‍കുമാറിന്റെ നിയമനം നടക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് സര്‍ക്കാരിനെതിരെ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് വഴിവെക്കും.

നിയമനം ചൊവ്വാഴ്ചയ്ക്ക് ശേഷവും നീണ്ടാല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ വിളിപ്പിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് സുപ്രീം കോടതി നീങ്ങും. റിവ്യൂ ഹര്‍ജിയോ വ്യക്ത വരുത്താനുള്ള ആവശ്യമോ ഫലിക്കില്ലെന്ന് സര്‍ക്കാരിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

എന്നിട്ടും മു്‌ന്നോട്ട് നീങ്ങിയത് സര്‍ക്കാരിനും സിപിഎമ്മിനും നാണക്കേടുണ്ടാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റും നിയമനം വൈകിപ്പിക്കരുതെന്ന നിര്‍ദേശം സർക്കാരിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications