സെന്‍കുമാര്‍ തൊപ്പിയഴിക്കുന്നു..ഇനി ദിവസങ്ങള്‍ മാത്രം!! പകരമാര് ?
ബെഹ്റയെ തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചന
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് ഡിജിപി സെന്‍കുമാര്‍ പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ 30നാണ് അദ്ദേഹം സര്‍വീസില്‍ നിന്നു വിരമിക്കുന്നത്. പകരം ആരെ നിയമിക്കുമെന്നതാണ് ഇനി സര്‍ക്കാരിനു മുന്നിലുള്ള ആശയക്കുഴപ്പം. സെന്‍കുമാറിന് തൊട്ടുമുമ്പ് ഡിജിപ് സ്ഥാനത്തുണ്ടായിരുന്ന ലോക്നാഥ് ബെഹ്റയെ തിരിച്ചുകൊണ്ടു വന്നേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്റ.

സര്‍ക്കാരിനെ തോല്‍പ്പിച്ചാണ് സുപ്രീം കോടതി വിധിയുടെ ആനുകൂല്യത്തില്‍ സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തു തിരിച്ചെത്തിയത്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ വീണ്ടും ഡിജിപി സ്ഥാനം നല്‍കുമെന്ന് സര്‍ക്കാര്‍ ബെഹ്റയ്ക്ക് ഉറപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ബെഹ്റ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയാല്‍ പകരം ഹേമചന്ദ്രനെ നിയമിക്കുമെന്നാണ് സൂചന. ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവിയായി തിരികെ നിയമിക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.

കേരളത്തില്‍ നിലവില്‍ നാല് ഡിജിപി തസ്തികകളുണ്ട്. സെന്കുമാറിനെക്കൂടാതെ ജേക്കബ് തോമസ്, ഋഷിരാജ് സിങ്, ലോക്നാഥ് ബെഹ്റ എന്നിവര്‍ക്കും ഇതേ തസ്തിക തന്നെയാണ്. നേരത്തേയുള്ള യുഡിഎഫ് സര്‍ക്കാര്‍ എ ഹേമചന്ദ്രന്, എന്‍ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്, മുഹമ്മദ് യാസിന് എന്നിവര്‍ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. സെന്‍കുമാര്‍ വിരമിച്ചാല്‍ ഹേമചന്ദ്രന് ഡിജിപി തസ്തികയിലെത്തും.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications