കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാര്‍ നിര്‍ത്തിയിട്ടില്ല....വീണ്ടും സുപ്രീം കോടതിയിലേക്ക്!! സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍!!

പുനര്‍ നിയമനം വൈകുന്നതിനെ തുടര്‍ന്നാണിത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ഡിജിപി സ്ഥാനം തിരിച്ചുനല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതു വൈകിക്കുന്നതിനെതിരേ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയിലേക്ക്. തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതിയില്‍ ഹരജി നല്‍കാനാണ് സെന്‍കുമാറിന്റെ തീരുമാനം. തന്നെ വീണ്ടും ഡിജിപി സ്ഥാനത്തേക്കു നിയമിക്കുന്നത് സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിക്കുകയാണെന്നു് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഹരജി നല്‍കുക. ഏപ്രില്‍ 24നാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നു സെന്‍കുമാറിനെ നീക്കിയ നടപടി റദ്ദാക്കി അദ്ദേഹത്തെ വീണ്ടും നിയമിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

കോടതി പറഞ്ഞത്

ജിഷ വധം, പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം എന്നീ കേസുകളുടെ പേരില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു നീക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2017 ജൂണ്‍ 30നാണ് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കുന്നത്. അതുവരെ അദ്ദേഹത്തെ പോലീസ് മേധാവിയാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

സെന്‍കുമാറിനെ മാറ്റിയത്

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു പക്ഷ സര്‍ക്കാര്‍ ഭരണമേറ്റെടുത്തതിനു പിന്നാലെയാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയത്. സര്‍ക്കാരിന്റെ നടപടിക്കെതിരേ ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണനിലും സെന്‍കുമാര്‍ പോയെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന്റെ വാദം

ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ സെന്‍കുമാറിന്റെയും പോലീസിന്റെയും സമീപനം പൊതുജനങ്ങള്‍ക്കു അതപ്തിയുണ്ടാക്കിയെന്നു കാണിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നു മാറ്റിയത്. ജനങ്ങള്‍ക്കു അതൃപ്തി ഉണ്ടായാല്‍ പോലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാന്‍ അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

സെന്‍കുമാര്‍ വാദിച്ചത്

ജനങ്ങള്‍ക്കു അതൃപ്തി ഉണ്ടായാല്‍ നീക്കാമെന്ന തരത്തിലുള്ള പോലീസ് നിയമത്തിലെ ഇത്തരം വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും അവ റദ്ദ് ചെയ്യണമെന്നും സെന്‍കുമാര്‍ കോടതിയില്‍ വാദിച്ചു. അഖിലേന്ത്യാ സര്‍വീസ് ചട്ടവും കേരള പോലീസ് ആക്റ്റും അനുസരിച്ച് തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു വര്‍ഷത്തേക്ക് മാറ്റരുത്

ഐപിഎസ് ഉദ്യോഗസ്ഥരെ ഏതെങ്കിലുമൊരു തസ്തികയിലേക്കു നിയമിച്ചാല്‍ രണ്ടു വര്‍ഷത്തിലുള്ളില്‍ നീക്കം ചെയ്യാന്‍ പാടില്ല. ഇനി നീക്കുകയാണെങ്കില്‍ അതിനു ഉചിതമായ കാരണവുമുണ്ടാവണം. ഇവയെല്ലാം ലംഘിച്ചാണ് സര്‍ക്കാര്‍ തന്നെ മാറ്റിയതെന്നു സെന്‍കുമാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

പകപോക്കല്‍

ഡിജിപി സ്ഥാനത്തു നിന്നു തന്നെ മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു സെന്‍കുമാര്‍ കോടതിയില്‍ വ്യക്തമാക്കി. സിപിഎം നേതാക്കള്‍ക്കെതിരേ താന്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. കതിരൂര്‍ മനോജ്, ടിപി ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധം എന്നീ കേസുകളും ഇതിനു കാരണമായെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

English summary
Former kerala dgp tp Senkumar to approach supreme court on monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X