സെന്‍കുമാറിനെതിരായ ഹര്‍ജി; സര്‍ക്കാരിന് വീണ്ടും തിരിച്ചടി, കോടതി ചെലവ് കെട്ടണം!
ദില്ലി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി.
സെന്‍കുമാര്‍ നിയമനത്തില്‍ സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വ്യക്തത തേടിയുള്ള സര്‍ക്കാരിന്‍റെ അപേക്ഷ കോടതി തള്ളി. സര്‍ക്കാര്‍ 25,000 രൂപ പിഴ അടക്കണമെന്നും കോടതി വിധിച്ചു.

വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി. സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതിനുപുറമേ നിയമനം വൈകുന്നതില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
സര്‍ക്കാര്‍ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തല്‍ക്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications