Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരില്‍ കണ്ടതിന്റെ പിറ്റേന്ന് കല്യാണം, വൈറലായ വിവാഹത്തെ കുറിച്ച് പ്രണവും ഷഹാനയും പറയുന്നത്!!

സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാഹമായിരുന്നു പ്രണവുന്റെയും ഷഹാനയുടെയും. നെഞ്ചിന് താഴെ തളര്‍ന്ന പ്രണവിന് തുണയായി വന്ന ഷഹാനയുടെ ധൈര്യത്തെ സോഷ്യല്‍ മീഡിയ വാനോളം പ്രശംസിച്ചിരുന്നു. ഇരുവരും വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച് എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ വിവാഹത്തിലേക്ക് നയിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.

ഒരിക്കലും പ്രണവിന്റെ അവസ്ഥയില്‍ ഉണ്ടായ മനസ്സലിവ് കണ്ടിട്ടില്ല വിവാഹത്തിന് തയ്യാറായതെന്ന് ഷഹാന പറയുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അവഗണിച്ചിരുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ തന്റെ ജീവിതത്തില്‍ താങ്ങും തണലുമായി എത്തിയിരിക്കുന്നതെന്ന് പ്രണവും പറയുന്നു. ഇരുവരുടെയും കൂടുതല്‍ വിശേഷങ്ങളിലേക്ക്.

വൈറലായ വീഡിയോ

വൈറലായ വീഡിയോ

ആറ് വര്‍ഷമായി തളര്‍ന്ന് കിടക്കുകയാണ് പ്രണവ്. സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉറ്റചങ്ങാതി വീല്‍ചെയറില്‍ ഇരിക്കാറായപ്പോള്‍ സുഹൃത്തുക്കള്‍ പ്രണവിനെയും കൊണ്ട് ഉത്സവ പറമ്പുകളില്‍ മേളം ആസ്വദിക്കാനായി കൊണ്ടുവന്നു. വീല്‍ചെയറിലിരുന്ന് പ്രണവ് കണ്ട ആ മേളം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതാണ് ഇരുവരുടെയും പ്രണയത്തിലേക്ക് നയിച്ചത്.

ഫ്രണ്ട് റിക്വസ്റ്റ്

ഫ്രണ്ട് റിക്വസ്റ്റ്

തന്റെ വീഡിയോ കണ്ടിട്ട് ഷഹാന ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചെങ്കിലും താന്‍ എക്‌സെപ്റ്റ് ചെയ്തില്ലെന്ന് പ്രണവ് പറഞ്ഞു. പിന്നീട് വാട്‌സാപ്പ് ചെയ്തു. അപ്പോള്‍ തന്നെ ഇത് പ്രണയത്തിലേക്കുള്ള പോക്കാണെന്ന് അറിഞ്ഞിരുന്നു. ആദ്യം ഞാന്‍ അറിയാത്ത രീതിയിലാണ് നിന്നത്. പിന്നീടാണ് ഷഹാന ഇഷ്ടം തുറന്നുപറയുന്നത്. പ്രണയം പറ്റില്ലെന്ന് താന്‍ പറഞ്ഞെന്നും, തന്റെ അവസ്ഥ ഷഹാനയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്‌തെ ന്നും പ്രണവ് പറയുന്നു.

ഒഴിവാക്കാനുള്ള ശ്രമം

ഒഴിവാക്കാനുള്ള ശ്രമം

തന്റെ അവസ്ഥ അറിയുന്നത് കൊണ്ട് ഷഹാനയെ ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. തന്റെ സുഹൃത്തിനെ കൊണ്ട് വിളിപ്പിച്ചു കാമുകിയാണെന്ന് പറഞ്ഞു. കൂട്ടുകാരനും വിളിച്ച് ചീത്തപ്പറഞ്ഞു. എന്നിട്ടും ഷഹാന വിശ്വസിച്ചില്ലെന്ന് പ്രണവ് പറഞ്ഞു. ഇതോടെ ഷഹാനയുടെ പ്രണയത്തിന് മുന്നില്‍ താന്‍ സമ്മതം അറിയിച്ചെന്നും പ്രണവ് പറഞ്ഞു. തനിക്ക് മുമ്പുണ്ടായിരുന്ന പ്രണയം പോലും ഷഹാനയോട് പറഞ്ഞിട്ടുണ്ടെന്നും പ്രണവ് വ്യക്തമാക്കി.

വീട്ടിലെ പ്രശ്‌നം

വീട്ടിലെ പ്രശ്‌നം

അധികം വൈകാതെ തന്നെ ഞങ്ങളുടെ പ്രണയം വീട്ടില്‍ അറിഞ്ഞു. പ്രശ്‌നങ്ങളായി. പിന്നെ ഷഹാനയുമായി ചാലക്കുടിയില്‍ വെച്ച് ഒറ്റയ്ക്ക് സംസാരിച്ചു. ഒടുവില്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കാം എന്ന് വരെ പറഞ്ഞു. ഒടുവില്‍ ഷഹാനയെ മനസ്സിലായതോടെ, ഞാന്‍ കാര്യങ്ങള്‍ വീട്ടിലും, പിന്നീട് പോലീസ് സ്‌റ്റേഷനിലും വിളിച്ച് പറഞ്ഞു. ആദ്യമായി ഒരുമിച്ച് കണ്ടതിന്റെ പിറ്റേന്ന് തന്നെ ഞങ്ങള്‍ വിവാഹിതരായെന്നും പ്രണവ് പറഞ്ഞു.

ഈ അവസ്ഥ കണ്ടിട്ടല്ല

ഈ അവസ്ഥ കണ്ടിട്ടല്ല

പ്രണവിനെ ഇഷ്ടപ്പെട്ടത് ഈ അവസ്ഥ കണ്ടിട്ടല്ലെന്ന് ഷഹാന പറയുന്നു, അന്നത്തെ വീഡിയോ ഒക്കെ കണ്ട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു. കുറച്ച് കാലം തനിക്ക് തോന്നിയതാണെന്ന് തോന്നിയിരുന്നു. പിന്നീട് സുഹൃത്തുക്കളോട് പറഞ്ഞു. അവരാണ് ഇഷ്ടം തുറന്ന് പറയാന്‍ ആവശ്യപ്പെട്ടതെന്ന് ഷഹാന പറഞ്ഞു. വീട്ടില്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല, അവര്‍ക്ക് സമ്മതിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു ഈ തീരുമാനം.

പ്രണവിനെ നന്നായി നോക്കണം

പ്രണവിനെ നന്നായി നോക്കണം

ഭാവി പരിപാടികളും ഇതിനിടെ ഷഹാന വ്യക്തമാക്കി. പ്രണവിനെ നന്നായി നോക്കണം. പറ്റുമെങ്കില്‍ ഒരു ജോലി തരപ്പെടുത്തണമെന്നും ഷഹാന പറഞ്ഞു. അതേസമയം തന്റെ മനസ്സില്‍ ഇഷ്ടമുണ്ടായിരുന്നെങ്കിലും, ഇത്തരമൊരു ജീവിതം സ്വപ്‌നം കണ്ടിരുന്നില്ലെന്ന് പ്രണവ് പറഞ്ഞു. ഇതിനിടെ തന്റെ ഇഷ്ട നടന്‍ ലാലേട്ടന്‍(മോഹന്‍ലാല്‍) ആണെന്ന് പ്രണവ് വെളിപ്പെടുത്തി. അപകടം നടന്ന ശേഷം ആദ്യം കണ്ട ചിത്രം പുലിമുരുകനാണെന്നും പ്രണവ് പറഞ്ഞു.

മതം മാറ്റമില്ല

മതം മാറ്റമില്ല

മതം മാറാനായി ഒരിക്കലും ഷഹാനയെ പ്രേരിപ്പിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താന്‍ അറിഞ്ഞെന്ന് പ്രണവ് പറയുന്നു. ഷഹാനയുടെ വിശ്വാസത്തില്‍ തന്നെ അവള്‍ ജീവിക്കും. വിവാഹത്തിന് തട്ടമിട്ടില്ല എന്ന് പറഞ്ഞാണ്, ചിലര്‍ മതം മാറ്റി എന്ന് പറയുന്നതെന്ന് പ്രണവ് പറഞ്ഞു. തന്റെ മതത്തില്‍ തന്നെ വിശ്വസിക്കാനാണ് പ്രണവ് ആവശ്യപ്പെട്ടതെന്ന് ഷഹാനയും പറയുന്നു. നിസ്‌കാര സ്ഥലമടക്കം തയ്യാറാക്കി നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. സെറ്റ് സാരി ധരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് താന്‍ തട്ടമിടാത്തതെന്നും, അല്ലാതെ തന്നെ ആരും മതം മാറ്റിയിട്ടില്ലെന്നും ഷഹാന വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+