'ഷെഫിൻ ജെഹാനുമായി വേർപിരിഞ്ഞു, വീണ്ടും വിവാഹിതയായി.ഞാൻ എവിടേയും പോയിട്ടില്ല';ഹാദിയ
തിരുവനന്തപുരം: അച്ഛനെ ഇപ്പോഴും സംഘപരിവാർ ആയുധനമാക്കുകയാണെന്ന് ഹാദിയ. അദ്ദേഹം അതിന് നിന്ന് കൊടുക്കുന്നുവെന്നതാണ് ഏറെ സങ്കടകരമെന്നും അവർ പറഞ്ഞു. എട്ട് വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ച മകളെ കാണാനില്ലെന്ന് കാണിച്ച് വൈക്കം സ്വദേശിയായ അശോകൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാദിയയുടെ പ്രതികരണം. താൻ എവിടേയും പോയിട്ടില്ലെന്നും പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തരുത്താണ് കഴിയുകയാണെന്നും ഹാദിയ പറഞ്ഞു. ഇക്കാര്യം തന്റെ പിതാവിന് അറിയാമെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
'ഇസ്ലാം മതം സ്വീകരിച്ചിട്ട് 8 വർഷമായി. അ്ഛന്റെ ഭാഗത്ത് നിന്ന് തുടക്കം മുതൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. ഇപ്പോഴും അത് നടക്കുന്നുണ്ട്. അച്ഛനെ സംഘപരിവാർ ഒരു ആയുധമായി ഉപയോഗിക്കുന്നുണ്ട്. അച്ഛൻ അതിന് നിന്ന് കൊടുക്കുന്നുവെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. എന്റെ വ്യക്തി ജീവിതത്തെ ഇത് വളരെ മോശമായി ബാധിക്കുന്നുണ്ട്. അച്ഛൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കേസ് കൊടുക്കുകയാണ്. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. തുടർനടപടികൾ ഉണ്ടാകും. ഞങ്ങൾ നല്ല രീതിയിൽ സംസാരിച്ച് ബന്ധം തുടരുന്ന സമയത്താണ് അച്ഛൻ രണ്ടാമത്തെ ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. അതാണ് പിന്നീട് സുപ്രീം കോടതി വരെ എത്തിയത്.

സുപ്രീം കോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിന് വിടുകയാണ് ചെയ്തത്. പ്രായപൂർത്തിയായ പെൺകുട്ടിയാണ് ഞാൻ. ആ സ്വാതന്ത്ര്യമാണ് എനിക്ക് അനുവദിച്ച് തന്നത്. ആ സമയത്ത് ഞാൻ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചിരുന്നു. അത് കോടതിയും അംഗീകരിച്ചു. പിന്നീട് ഞങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായപ്പോൾ ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞു. നടപടികൾ എല്ലാം പൂർത്തിയാക്കി.
വീണ്ടും വിവാഹിതയാണ്. എന്റെ രണ്ടാം വിവാഹം ചർച്ചയാകേണ്ടതില്ല. വിവാഹം വേർപെടുത്താനും പുനഃർവിവാഹം ചെയ്യാനുമൊക്കെ ഇവിടെ ഭരണഘടന അനുവദിക്കുന്നുണ്ട്. ഞാൻ വിവാഹം ചെയ്യുമ്പോൾ മാത്രമെന്താണ് ഇത്ര ചർച്ച ചെയ്യാനുള്ളത് എന്നാണ് എന്റെ ചോദ്യം. അതെന്റെ അവകാശമല്ലേ. ഞാൻ ചെറിയ കുട്ടിയല്ല, എനിക്ക് എന്റേതായ തീരുമാനങ്ങൾ എടുക്കാനുള്ള പ്രായവും പക്വതയും ഉണ്ട്. അതുകൊണ്ടാണ് ഒത്തുപോകാൻ സാധിക്കാത്ത വിവാഹം വേർപെടുത്തിയതും പുനഃർവിവാഹം കഴിച്ചതും. ഞാൻ സുരക്ഷിതമായി ഇരിക്കുന്നു. എന്റെ മാതാപിതാക്കൾക്കും ക്രൈംബ്രാഞ്ചിനും ഒക്കെ ഇതൊക്കെ അറിയാം. അവരെല്ലാം എന്നെ വിളിക്കാറുണ്ട്.
ഞാൻ പുനഃർവിവാഹം ചെയ്തതും അച്ഛന് അറിയാം.അച്ഛൻ ഒരു ദിവസം എന്നെ വിളിച്ചു പുതിയ വിവാഹബന്ധത്തെ
എന്നിട്ടും അദ്ദേഹം ഞാനെവിടെയാണെന്ന് ചോദിച്ച് ഹേബിയസ് കോർപസ് നൽകിയത് എന്തിനാണെന്ന് അച്ഛനോട് തന്നെ ചോദിക്കേണ്ടി വരും. മാതാപിതാക്കളുടെ വികാരങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കണമെന്നു വിശ്വസിക്കുന്നയാളുമാണ് ഞാൻ. അത് എന്റെ മതത്തിൽ നിർബന്ധമായ കാര്യമാണ്. ഞാൻ മുസ്‌ലിമാണ്. മുസ്‌ലിമാകാനായാണ് ഇത്രയും വർഷം കഴിഞ്ഞത്. മുസ്‌ലിമായ ശേഷമാണ് വിവാഹജീവിതം തിരഞ്ഞെടുത്തത്.
വിവാഹം എന്നത് എന്റെ തിരഞ്ഞെടുപ്പാണ്. അതിന് പിന്നിൽ ഏതെങ്കിലും സംഘടനകൾ ഉണ്ടെന്ന് പറയുന്നതിൽ യാതൊരു വാസ്തവവുമില്ല. 2016 ലാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത്. അന്ന് ഞാൻ വിവാഹിത അല്ലായിരുന്നു. 2017 ലാണ് ഞാൻ വിവാഹിതയായത്. ഇത് എന്റെ ചോയിസായിരുന്നു. അതൊരിക്കലും ലവ് ജിഹാദല്ല, അത് കോടതിയിലും വ്യക്തമാക്കിയതാണ്.
ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നില്ല. മലപ്പുറത്തായിരുന്നു ആദ്യ ക്ലിനിക്ക്. ഇപ്പോൾ തിരുവനന്തപുരത്തേക്ക് വിവാഹശേഷം മാറി. ഇവിടെ ക്ലിനിക്ക് തുടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ്.ഉന്നതവിദ്യാഭ്യാസം നടത്താനുള്ള ആലോചനയിലാണ്.
ഞാൻ എവിടേയും പോയിട്ടില്ല. എന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ഞാൻ എവിടെ എന്ന ചോദ്യത്തിന് യാതൊരു അടിസ്ഥാനവുമില്ല', ഹാദിയ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications