യുവതിയുടെ കിടപ്പറ ദൃശ്യങ്ങള്‍ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച സീരിയില്‍ നടന്‍ അറസ്റ്റില്‍
പുനലൂര്‍: യുവതിയുടെ കിടപ്പറ ദൃശ്യങ്ങള്‍ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് സീരിയല്‍ നടന്‍ അറസ്റ്റില്‍. പത്തനാപുരം സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് നടന്‍ പ്രചരിപ്പിച്ചത്. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പലര്‍ക്കായി യുവതിയെ കാഴ്ചവച്ചതായും പരാതിയുണ്ട്. ഭീഷണിയ്ക്ക് വഴങ്ങാതായതോടെയാണ് ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത്.
സീരിയലില്‍ അഭിനയിക്കാനവസരം തേടിയെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിശ്വാസം നേടുകയും പിന്നീട് വഞ്ചിയ്ക്കുകയുമായിരുന്നു പ്രതി. പൂവാര്‍ മുള്ളുവിട് സ്വദേശി അനില്‍ കുമാറാണ് പൊലീസ് പിടിയിലായത്. സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു വരികയാണ് അനില്‍ കുമാര്‍.

പരാതിക്കാരിയായ യുവതി കഴിഞ്ഞ മൂന്ന് വര്‍ഷമായി നടനൊപ്പമാണ് താമസം. ഇതിനിടയില്‍ യുവതി അറിയാതെ നടന്‍ കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കുകയായിരുന്നു. പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് പറഞ്ഞ് പലരുമായും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഭീഷണിയെത്തുടര്‍ന്ന് യുവതി സമ്മതം മൂളി. എന്നാല്‍ പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങാതായതോടെ യുവതിയുടെ ദൃശ്യങ്ങള്‍ നടന്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു.
ഇതേത്തുര്‍ന്നാണ് യുവതി പരാതിപ്പെട്ടത്. പ്രതിയുടെ മൊബൈലില്‍ നിന്ന് ഒട്ടേറെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. പുനലൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.












Click it and Unblock the Notifications