Get Updates
Get notified of breaking news, exclusive insights, and must-see stories!

എം80 മൂസയിലെ റിസ്‌വാന്‍ ഗുണ്ട: സംഘത്തിന്റെ പേര് കുരുക്ഷേത്ര, പോലീസ് പൊക്കി, ഇനി ജയില്‍!!

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു പണം തട്ടിയെന്ന കേസിലാണ് ഇപ്പോള്‍ അതുല്‍ ശ്രീവ അറസ്റ്റിലായിട്ടുള്ളത്.

കോഴിക്കോട്: എം80 മൂസ എന്ന ജനപ്രിയ സീരയലിലൂടെ ശ്രദ്ധിക്കപ്പെട്ട അതുല്‍ ശ്രീവ അറസ്റ്റില്‍. വിദ്യാര്‍ഥിയെ മര്‍ദ്ദിക്കകുകയും പണം തട്ടുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. അതുല്‍ ഗുണ്ടാ സംഘത്തിലെ കണ്ണിയാണെന്നാണ് പോലീസ് പറയുന്നത്. യുവ നടനെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് വിദ്യാര്‍ഥികളെ വ്യത്യസ്ത സമയങ്ങളില്‍ ആക്രമിച്ച കേസിലെ പ്രതിയാണ് അതുല്‍ ശ്രീവയെന്ന് പോലീസ് പറയുന്നു. ഇയാളുടെ ഗുണ്ടാ സംഘത്തെ കുറിച്ച വിവരങ്ങളും പോലീസ് സൂചിപ്പിച്ചു.

കസബ പോലീസ്

കസബ പോലീസ്

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു പണം തട്ടിയെന്ന കേസിലാണ് ഇപ്പോള്‍ അതുല്‍ ശ്രീവ അറസ്റ്റിലായിട്ടുള്ളത്. കോഴിക്കോട് കസബ പോലീസാണ് പ്രതിയെ പിടികൂടിയത്.

വിദ്യാര്‍ഥിയുടെ പരാതി

വിദ്യാര്‍ഥിയുടെ പരാതി

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

കൊലപാതക ശ്രമം

കൊലപാതക ശ്രമം

പേരാമ്പ്ര സ്വദേശിയാണ് അതുല്‍ ശ്രീവ. ഇയാള്‍ക്കെതിരേ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മറ്റൊരു വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലും പ്രതിയാണ്.

കുരുക്ഷേത്ര ഗുണ്ടകള്‍

കുരുക്ഷേത്ര ഗുണ്ടകള്‍

കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഈ സംഘത്തിന്റെ പരിപാടി. പണം നല്‍കാത്തവരെ മര്‍ദ്ദിച്ച സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടത്രെ.

മറ്റൊരു കേസും

മറ്റൊരു കേസും

കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ഥിയെ ആക്രമിച്ച കേസും അതുല്‍ ശ്രീവക്കെതിരേ നിലവിലുണ്ട്. കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടിക്കുമെന്ന് പോലീസ് പറഞ്ഞു.

 നമ്മുടെ റിസ്‌വാനോ

നമ്മുടെ റിസ്‌വാനോ

എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെയാണ് അതുല്‍ ശ്രീവ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീരിയലില്‍ റിസ്‌വാന്‍ എന്ന കഥാപാത്രത്തെയാണ് അതുല്‍ ശ്രീവ അവതരിപ്പിക്കുന്നത്.

പണം തട്ടിയത് ഇങ്ങനെ

പണം തട്ടിയത് ഇങ്ങനെ

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് തലയ്ക്ക് പിടിച്ച് പണം കൈവശപ്പെടുത്തുകയാണ് അതുല്‍ ശ്രീവയും സംഘവും ചെയ്തത്. സ്വകാര്യ ചാനലിലെ എം80 മൂസ എന്ന സീരിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിദ്യാര്‍ഥിയായ നടന്‍

വിദ്യാര്‍ഥിയായ നടന്‍

ഗുരുവായൂരപ്പന്‍ കോളജില്‍ വിദ്യാര്‍ഥിയാണ് അതുല്‍ ശ്രീവ. ഇയാളെ നേരത്തെ ഇവിടെ നിന്നു പുറത്താക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+