Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർക്കും ഒന്നും അറിയാഞ്ഞിട്ടല്ല.... നമ്മൾ കണ്ണടച്ചാൽ ഇരുട്ടാവില്ല';നടൻ സൂരജ്

കൊച്ചി; മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയതോടെ ഡാം ദുർബലമാണെന്നും പൊളിച്ച് പണിയണമെന്നും ആവശ്യപ്പെട്ടുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിട്ടുണ്ട്. നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ നടൻ സൂരജ്. 'ആർക്കും ഒന്നും അറിയാഞ്ഞിട്ടല്ല.... നമ്മൾ കണ്ണടച്ചാൽ ഇരുട്ടാവില്ല....അങ്ങോട്ട് ഇങ്ങോട്ടും ഉള്ള കുറ്റപ്പെടുത്തലുകൾക്ക് ഇതിൽ സ്ഥാനം ഇല്ല... ഭയവും പേടിയും ഇ സമയത്ത് പടർത്തുകയും അല്ല വേണ്ടത്',സൂരജ് ഫേസ്ബുക്കിൽ കുറിച്ചു. നടന്റെ കുറിപ്പ് വായിക്കാം

19072882-368322044178629-6323696102471385814-o-1608519765-1635173664.jpg -Properties

999 വർഷം കരാർ......ഇത് നമ്മുടെ നാട്ടിൽ മാത്രം കാണാൻ പറ്റുന്ന ഒരു പ്രത്യേക തരം സംഗതി ആണ്....ബ്രിട്ടീഷുകാർ അവരുടെ താല്പര്യത്തിനു വേണ്ടി ഉണ്ടാക്കിയ കരാറിൽ നഷ്ടം നമ്മുക്ക് ഒരോരുത്തർക്കും ആണ്......തീരുമാനങ്ങൾ പെട്ടെന്ന് ആണ് വേണ്ടത്....എല്ലാ കണക്കും കൂട്ടിയും കിഴിച്ചും തീരുമാനം എടുക്കാൻ വൈകുമ്പോൾ ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന, പ്രതീക്ഷകൾ ഉള്ള ലക്ഷങ്ങളെയും അവരുടെ സമ്പത്തും ഭൂമിയുടെ ആവാസവ്യവസ്ഥയും ആണ്... ഇ... ചക്കിളിത്തി പോരാട്ടതിൽ നഷ്ടപ്പെടുന്നതെന്ന് ഓർക്കുക...

ആർക്കും ഒന്നും അറിയാഞ്ഞിട്ടല്ല.... നമ്മൾ കണ്ണടച്ചാൽ ഇരുട്ടാവില്ല....അങ്ങോട്ട് ഇങ്ങോട്ടും ഉള്ള കുറ്റപ്പെടുത്തലുകൾക്ക് ഇതിൽ സ്ഥാനം ഇല്ല... ഭയവും പേടിയും ഇ സമയത്ത് പടർത്തുകയും അല്ല വേണ്ടത്.
എല്ലാ വർഷവും ഡാം നിറയാർ ആവുമ്പോളും എന്തേലും പുതിയ റിപ്പോർട്ട് വരുമ്പോലും മാത്രം അല്ല ഇതിനായി മുറവിളി കൂട്ടെണ്ടത്..... ആ സമയത്ത് ആൾക്കാരെ കൂടുതൽ പരിഭ്രാന്തരാക്കാനെ ഇത് കൊണ്ട് ഉപകാരപെടൂ ഇല്ലെ...ഇതിന് മുന്നേയും പല പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്.....സമയം കഴിയുമ്പോൾ ഇതൊക്കെ കെട്ടടങ്ങും.....

നമ്മുക്ക് അല്ലാതെയും ഒരുപാട് സമയം ഉണ്ട്.
ഇനിയെങ്കിലും മുല്ലപ്പെരിയാറിനെ മറക്കാതെ ഇരിക്കണം. ജാതി മത രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക ഭേദമന്യേ ഒന്നിച്ച് നിൽക്കണം. ഒരുമയിലൂടെയും ആസൂത്രണത്തിലൂടെയും
വെള്ളപോക്കവും കൊറോണ യും നിപ്പയും ഒക്കെ അതിജീവിച്ച നമ്മൾ ഇ പ്രശ്നത്തിനും ഉത്തമ പരിഹാരം കാണും...

Recommended Video

cmsvideo
    മുല്ലപ്പെരിയാറില്‍ പുതിയ ഡാം തമിഴ്‌നാട് പണിയും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+