സൈബർ തട്ടിപ്പിന് ഇരയായി സീരിയൽ നടി അഞ്ജിത, പണം നഷ്ടമായി; മെസ്സേജ് വന്നത് വാട്സാപ്പിൽ
തിരുവനന്തപുരം: സൈബർ തട്ടിപ്പിന് ഇരയായതായി സീരിയൽ നടി അഞ്ജിത. സംഭവത്തിൽ താരം പരാതി നൽകി. പ്രശസ്ത നർത്തകി രഞ്ജന ഗൗഹറിന്റെ വാട്സാപ്പ് ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് അഞ്ജിത പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു താരത്തിന്റെ പ്രതികരണം. 19ാം തീയതി ഉച്ചയോടെയായിരുന്നു തനിത്ത് മെസേജ് വന്നത് എന്ന് അഞ്ജിത പറയുന്നു.
സാധാരണ നമ്മൾ കാണുന്നതും കേൾക്കുന്നതും പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്നോ സോഷ്ൽമീഡിയ അക്കൗണ്ടുകളിൽ നിന്നോ സംഭവിക്കുന്ന തട്ടിപ്പുകളെക്കുറിച്ചല്ലേ.. എന്നാൽ എനിക്ക് സംഭവിച്ചത് വളരെ നാളുകളായി എനിക്ക് അറിയാവുന്ന ഒരാളുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പാണ് അഞ്ജിത പറഞ്ഞു.

രഞ്ജന ഗൗഹിനെ ഒരുപാട് നാളായി അറിയാം. ഞങ്ങൾ ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. 19 ാം തീയതി ഉച്ചയോടെയാണ് അവരുടെ വാട്സാപ്പിൽ നിന്ന് സന്ദേശം വരുന്നത്. ചോദിക്കുന്നതിൽ നാണക്കേട് ഉണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്നമുണ്ട്. കുറച്ച് പണം ട്രാൻസ്ഫർ ചെയ്ത് തന്ന് സഹായിക്കുമോ എന്നായിരുന്നു സന്ദേശം. ഇത് കണ്ടപാടെ ഞാൻ രഞ്ജനയെ വിളിക്കാൻ ശ്രമിച്ചുയ പക്ഷേ കോശ്‍ എടുത്തില്ല. ഇത്രയും വലിയ ഒരാൾ എന്നോട് പണം കടം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടായിരിക്കും ഫോൺ എടുക്കാത്തത് എന്നാണ് കരുതിയത് എന്നും രഞ്ജനയുടെ സ്വന്തം നമ്പറിൽ നിന്ന് ആയതിനാൽ സംശയം തോന്നയില്ലെന്നും രഞ്ജിത പറയുന്നു.
മെസേജിൽ പറഞ്ഞ അക്കൗണ്ടിലേക്ക് 10000 രൂപ അയച്ച് കൊടുത്തുവെന്നും അടുത്ത ദിവസം വൈകീട്ട് തിരിച്ച് അയക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്, ഇതിനൊപ്പം തന്നെ തന്റെ ഫോണിലേക്ക് ഒ ടി പി അയച്ച് വാട്സാപ്പ് ഹാക്ക് ചെയ്യാനും തട്ടിപ്പുകാർ ശ്രമിച്ചിരുന്നുവെന്നും പക്ഷേ സമയോചിതമായ ഇടപെടൽ കാരണം വാട്സാപ്പ് ഹാക്ക് ആയില്ലെന്നും അഞ്ജിത പറഞ്ഞു.
സൈബർ തട്ടിപ്പുകളെക്കുറിച്ചൊക്കെ അറിയാമെങ്കിലും വാട്സാപ്പ് നമ്പറിൽ നിന്ന് തട്ടിപ്പ് പ്രതീക്ഷിച്ചിരുന്നില്ല. രഞ്ജനയുടെ സ്വകാര്യ നമ്പറിൽ നിന്ന് പണം ചോദിച്ച് കൊണ്ടാണ് സംശയം തോന്നാതിരുന്നത്. രഞ്ജന പിന്നീട് വിളിക്കുകയും വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാൽ കൊടുക്കരുതെന്നും പറഞ്ഞിരുന്നു. അപ്പോഴേക്കും തട്ടിപ്പുകാർക്ക് താൻ 10000 രൂപ അയച്ച് നൽകിക്കഴിഞ്ഞിരുന്നുവെന്നും അഞ്ജത പറയുന്നു. രഞ്ജനയുടെ നമ്പർ ഇപ്പോഴും തട്ടിപ്പുകാർ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അഞ്ജിത പറഞ്ഞു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications