ലക്ഷങ്ങളുടെ സ്വർണവുമായി നടി മുങ്ങി.. കാമുകനെ ഉപയോഗിച്ച് പോലീസ് തന്ത്രം.. ഒടുക്കം പിടിയിൽ
തലശ്ശേരി: കോഴിക്കോട്ടെ ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരനെ സീരിയല്‍ നടി കയ്യേറ്റം ചെയ്തുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. അതിന് പിന്നാലെ മറ്റൊരു സീരിയല്‍ നടി കൂടി പോലീസിന്റെ പിടിയിലായിരിക്കുന്നു. സംഭവം ചില്ലറയൊന്നുമല്ല.

സ്വർണവുമായി മുങ്ങി
മലയാളത്തിലെ ചില ടിവി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടി തനൂജ ആണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണം മോഷ്ടിച്ച് കടന്ന് കളഞ്ഞ തനൂജയെ കാമുകന്റെ സഹായത്തോടെ തന്ത്രപരമായി പോലീസ് കുടുക്കുകയായിരുന്നു.

നടി തനൂജയാണ് മോഷ്ടാവ്
സംഭവം ഇങ്ങനെയാണ്. കര്‍ണാടകയിലെ ആരോഗ്യവകുപ്പിലെ ജീവനക്കാരിയായ പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു തനൂജ. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അത്. പെട്ടെന്ന് തന്നെ വീട്ടുകാരുടെ വിശ്യാസ്വത നേടാന്‍ തനൂജയ്ക്കായി.

പോയത് 35 പവൻ
എന്നാല്‍ ഒരു മാസത്തിന് ശേഷം സെപ്റ്റംബര്‍ 28ന് തനൂജയെ കാണാതായി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 35 പവന്‍ സ്വര്‍ണാഭരണം കാണാതായതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കി.

പോലീസ് അന്വേഷണം
തലകട്ടപുര പോലീസ് നടത്തിയ അന്വേഷണത്തില്‍ തനൂജ ജോലിക്ക് നിന്ന വീട്ടില്‍ നല്‍കിയ ഫോണ്‍ നമ്പറും വിലാസവും വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വീട്ടിലെ ചെറുപ്പക്കാരനുമായി തനൂജയ്ക്ക ഉണ്ടായിരുന്ന പ്രണയം പോലീസ് കണ്ടെത്തിയത്.

പ്രണയം മുതലാക്കി തന്ത്രം
ഈ പ്രണയം തനൂജയിലേക്ക് എത്താനുള്ള വഴിയായി പോലീസ് തന്ത്രപരമായി ഉപയോഗപ്പെടുത്തി. കാമുകന് തനൂജ എവിടെ ഉണ്ടെന്ന് അറിയാമായിരുന്നു. തനൂജ കേരളത്തിലുണ്ടെന്ന് അറിഞ്ഞ പോലീസിന്റെ അടുത്ത നീക്കം ഫോണില്‍ ബന്ധപ്പെടാനായിരുന്നു.

വടകരയിലേക്ക് പോലീസ്
അന്വേഷണത്തിന് കേരള പോലീസിന്റെ സഹായവും കര്‍ണാടക പോലീസ് തേടി. പോലീസ് പറഞ്ഞത് പ്രകാരം കാമുകനായ യുവാവ് തനൂജയെ ഫോണില്‍ വിളിച്ചു. യുവാവിനോട് കോഴിക്കോട് ജില്ലയിലെ വടകരയില്‍ എത്താന്‍ തനൂജ ആവശ്യപ്പെട്ടു.

പലയിടത്തായി അന്വേഷണം
ഇത് പ്രകാരം കര്‍ണാടക പോലീസ് വടകരയില്‍ എത്തിയെങ്കിലും തനൂജ വന്നില്ല. തുടര്‍ന്ന് കേരള പോലീസിന്റെ സഹായത്തോടെ പോലീസ് പലയിടത്തായി അന്വേഷണം നടത്തി. തലശ്ശേരി ചേറ്റംകുന്നിലും കണ്ണൂരിലും തനൂജ താമസിച്ചിരുന്നതായി കണ്ടെത്തി.

ഓട്ടോ ഡ്രൈവറും കാമുകൻ
അന്വേഷണത്തിനിടെ തലശ്ശേരിയിലെ ഓട്ടോഡ്രൈവറുമായും തനൂജയ്ക്ക് ബന്ധമുള്ളതായി കണ്ടെത്തി. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ തനൂജ താമസിക്കുന്ന സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.

ഒടുക്കം പോലീസ് പൊക്കി
ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ ക്വാര്‍ട്ടേഴസില്‍ നിന്നാണ് തനൂജയെ പോലീസ് പൊക്കിയത്. തനൂജയെ കേരള പോലീസ് കര്‍ണാടക പോലീസിന് കൈമാറി. മോഷ്ടിച്ച സ്വര്‍ണം പണയം വെച്ചായിരുന്നു തനൂജ പുതിയ വീട് വാടകയ്ക്ക് എടുത്തത്.

തനൂജ റിമാൻഡിൽ
കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും തലശ്ശേരി പിലാക്കൂലിലെ സഹകരണ ബാങ്ക് ശാഖയില്‍ നിന്നുമാണ് മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തത്. തനൂജയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications